കോട്ടയം: തെറ്റ് ചെയ്‌തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല. വിഷയത്തില്‍ സ്വീകരിക്കേണ്ട ആവശ്യമായ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്.
പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് പൊലീസും നിയമവിദഗ്‌ധരുമായി ആലോചിക്കും. കേസ് കൊടുക്കുന്നതിന് സഹായം ആവശ്യമെങ്കിൽ അത് നിത ശിശുവികസന വകുപ്പ് സഹായം നല്‍കും. വനിതകള്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍ എന്നും മന്ത്രി വ്യക്തമാക്കി.
പിണറായി സര്‍ക്കാരാണ് കമ്മറ്റിയെ നിയമിച്ചത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ സർക്കാർ പറയുമെന്നും മന്ത്രി പറഞ്ഞു.