ETV Bharat / state

കേരളത്തിൽ ബിജെപിയെ തടയാനാവുക ഐക്യ ജനാധിപത്യ മുന്നണിക്ക് മാത്രം; പാലക്കാട് വിജയത്തില്‍ പ്രതിപക്ഷ നേതാവ് - ASSEMBLY ELECTION 2024

പാലക്കാട് ബിജെപിയെ പിടിച്ചു കെട്ടിയത് കോൺഗ്രസെന്നും വിഡി സതീശൻ.

OPPOSITION LEADER VD SATHEESAN  PALAKKAD BYPOLL UDF VICTORY  യുഡിഎഫ് പാലക്കാട്  ASSEMBLY ELECTION 2024
Opposition leader VD Satheesan (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 23, 2024, 6:07 PM IST

എറണാകുളം: കേരളത്തിൽ ബിജെപിയെ തടഞ്ഞു നിർത്താൻ ഐക്യ ജനാധിപത്യ മുന്നണിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നാണ് പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്നായി പ്രവർത്തിച്ചാൽ വിജയം നിങ്ങൾക്കുള്ളതാണെന്ന പാഠമാണ് പാലക്കാട് നൽകുന്നത്. പാലക്കാട് ബിജെപിയുടെ വോട്ട് ഗണ്യമായി കുറച്ച് കൊണ്ടുവരാൻ കഴിഞ്ഞു. ആ വോട്ട് തങ്ങൾക്കാണ് ലഭിച്ചത്. പാലക്കാട് ബിജെപിയെ പിടിച്ചു കെട്ടിയത് കോൺഗ്രസാണന്നും വിഡി സതീശൻ പറഞ്ഞു.

ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് (ETV Bharat)

ചേലക്കരയിൽ മൂവായിരം വോട്ടിന് വിജയിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ ഇരുപത്തിയെട്ടായിരം വോട്ട് കുറയ്ക്കാൻ കഴിഞ്ഞു. ഇപ്പോഴും ഭരണ വിരുദ്ധ വികാരമില്ലെന്നാണ് സിപിഎം പറയുന്നത്. അവർ അങ്ങിനെ തന്നെ വിശ്വസിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

സംഘപരിവാർ പോലും നാണിച്ചു പോകുന്ന വർഗീയ പ്രചാരണമാണ് പാലക്കാട് സിപിഎം നടത്തിയതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കോൺഗ്രസിൽ സീറ്റ് കിട്ടാതെ ബിജെപിയെ സമീപിച്ച ഒരാളെ സിപിഎം സ്ഥാനാർഥിയാക്കിയപ്പോൾ, രണ്ടാം സ്ഥാനത്തിന് വേണ്ടിയുളള മത്സരം പോലും ഇല്ലാതാക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തേക്കാൾ വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഭൂരിപക്ഷം നേടി. ഷാഫി പറമ്പിൽ നേടിയ ഭൂരിപക്ഷത്തിന്‍റെ അഞ്ചിരട്ടി ഭൂരിപക്ഷം നേടിയാണ് രാഹുൽ പാലക്കാട് വിജയിച്ചത്. ചേലക്കരയിൽ ഇടത് മുന്നണിയുടെ ഭൂരിപക്ഷം പകുതിയായി കുറച്ച് കൊണ്ടുവരാനും കഴിഞ്ഞു. ഇത്ര വലിയ പരാജയമുണ്ടായിട്ടും പൊതുമരാമത്ത് മന്ത്രി പറയുന്നത് പിണറായി വിജയൻ തിളങ്ങി നിൽക്കുന്നുവെന്നാണ്. എങ്ങിനെയാണ് പിണറായി തിളങ്ങി നിൽക്കുന്നതെന്നും വിഡി സതീശൻ ചോദിച്ചു.

പാലക്കാട്ട് സിപിഎം കളിച്ചത് വർഗീയ കാർഡെന്ന് ഷാഫി പറമ്പിൽ

ജനങ്ങളെ വർഗീയമായി വിഭജിച്ച് ജയിച്ചു കയറാനാണ് ഇടത് മുന്നണി പാലക്കാട്ട് ശ്രമിച്ചതെന്ന് ഷാഫി പറമ്പിൽ എംപി. വർഗീയ കാർഡിനെതിരായ ജനവിധിയാണ് പാലക്കാട്ട് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരീക്ഷിച്ച് പരാജയപ്പെട്ട വർഗീയ കാർഡാണ് പാലക്കാട്ട് പയറ്റിയത്. വോട്ടെടുപ്പിന് തലേന്ന് രണ്ട് പത്രങ്ങളിൽ വർഗീയ വിഷം തുപ്പുന്ന പരസ്യം നൽകിയത് അതുകൊണ്ടാണ്. അതിന് നേതൃത്വം കൊടുത്ത എകെ ബാലനും മന്ത്രി എംബി രാജേഷുമെല്ലാം ഫലം വന്നതോടെ മാളത്തിൽ പോയി ഒളിച്ചു.

വർഗീയത കളിച്ച് എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പിൽ ജയിക്കുക എന്ന തന്ത്രം സിപിഎം ഉപേക്ഷിക്കണം. പാലക്കാട് നഗരസഭയിൽ ബിജെപിയുടെ തകർച്ച തുടങ്ങി. അടുത്ത തവണ നഗരസഭാ ഭരണവും നഷ്‌ടപ്പെടും. സ്ഥാനാർഥി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളെ വ്യക്തിപരമായി വേട്ടയാടാനാണ് ബിജെപി ഉടനീളം ശ്രമിച്ചത്. അതു കൊണ്ട് തന്നെ വിജയത്തിന് ഇരട്ടി മധുരമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Also Read: 'സർക്കാരിനെതിരെയുള്ള വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ് വിധി': പികെ ബഷീർ എംഎൽഎ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.