ETV Bharat / state

'മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യം': വിഡി സതീശൻ - VD SATHEESAN ON SP TRANSFER - VD SATHEESAN ON SP TRANSFER

മലപ്പുറം ജില്ലയിലെ പൊലീസുകാരെ സ്ഥലം മാറ്റിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്‌പി എസ് ശശിധരനെ എന്ത് കാരണത്താല്‍ മാറ്റിയെന്ന് പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് അദ്ദേഹം. ഭരണകക്ഷി എംഎല്‍എയുടെ വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ചട്ടുകമായി മുഖ്യമന്ത്രിയും സര്‍ക്കാരും അധഃപതിച്ചുവെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

VD SATHEESAN  CM PINARAYI VIJAYAN  MALAPPURAM  KERALA POLICE
VD SATHEESAN (CONGRESS) (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 11, 2024, 9:31 PM IST

തിരുവനന്തപുരം : എസ്‌പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസിലെ ഉന്നതനെ സംരക്ഷിച്ചുകൊണ്ടാണ് സർക്കാർ ഇത്തരം നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറം എസ്‌പി എസ് ശശിധരനെ എന്ത് കാരണത്താല്‍ മാറ്റിയെന്ന് പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മികച്ച ട്രാക്ക് റെക്കോഡുളള ഉദ്യോഗസ്ഥനാണ് എസ് ശശിധരന്‍. ഇലന്തൂര്‍ നരബലി ഉള്‍പ്പെടെ പ്രമാദമായ പല കേസുകളും അദ്ദേഹത്തിൻ്റെ അന്വേഷ മികവിന് ഉദാഹരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണ കക്ഷി എംഎല്‍എയുടെ വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ചട്ടുകമായി മുഖ്യമന്ത്രിയും സര്‍ക്കാരും അധഃപതിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിക്കുകയും പൂരം കലക്കുകയും ചെയ്‌ത എഡിജിപിയെ സംരക്ഷിക്കാന്‍ എംഎല്‍എ ആവശ്യപ്പെടുന്ന എന്തും ചെയ്‌ത് നല്‍കാന്‍ തയാറാകുന്ന ഭീരുവായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്ന് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

ആര്‍എസ്എസ് ബന്ധവും സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും കൊലപാതകവും അഴിമതിയും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരെ ഉയര്‍ന്നിരിക്കുന്നത്. ഇവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നീതീകരിക്കാനാകില്ലെന്ന് വിഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Also Read: 'മുഖ്യമന്ത്രിയുടെ സ്‌റ്റഡി ക്ലാസല്ല ആരോപണങ്ങൾക്കുള്ള മറുപടിയാണ് ആവശ്യം': വിഡി സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.