ETV Bharat / state

'തങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളും, സര്‍ക്കാരിന്‍റെ തെറ്റുകള്‍ തിരുത്തിക്കലാണ് പ്രതിപക്ഷ ധര്‍മം': വിഡി സതീശന്‍ - VD SATHEESAN AGAINST MINISTERS - VD SATHEESAN AGAINST MINISTERS

സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മഴക്കാല പൂര്‍വ്വ ശുചീകരണം നടന്നിട്ടില്ലെന്ന് പ്രതിപക്ഷം നേരത്തെ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണെന്നും പ്രതികരണം. എംബി രാജേഷ്‌ പിണറായി വിജയന് പഠിക്കുകയാണെന്നും വിമര്‍ശനം.

AMAYIZHANCHAN CANAL ACCIDENT  VD SATHEESAN AGAINST MB RAJESH  പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍  ആമയിഴഞ്ചാന്‍ തോട്ടിലെ ദുരന്തം
VD SATHEESAN ON AMAYIZHANCHAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 16, 2024, 4:39 PM IST

വിഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു (ETV Bharat)

വയനാട്‌: തങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധര്‍മ്മമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.

ജോയ് എന്ന തൊഴിലാളി ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ചപ്പോള്‍ പ്രതിപക്ഷം വിമര്‍ശിച്ചെന്നാണ് തദ്ദേശമന്ത്രിയുടെ പരാതി. പക്ഷെ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചത് അപ്പോഴല്ല. മഴക്കാലപൂര്‍വ്വ ശുചീകരണം നടന്നിട്ടില്ലെന്നും സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നുവെന്നും അതീവ ഗൗരവത്തോടെ പ്രതിപക്ഷം നിയമസഭയില്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

അന്ന് ഈ മന്ത്രി എന്ത് ഉത്തരമാണ് നല്‍കിയതെന്നും ഇപ്പോള്‍ അതേ മന്ത്രി എന്താണ് പറയുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു. പ്രതിപക്ഷമാണോ വിവാദമുണ്ടാക്കിയത്? ജോയിയുടെ തിരോധാനത്തോടെ തിരുവനന്തപുരം കോര്‍പറേഷനും റെയില്‍വേയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റും തമ്മില്‍ അടി തുടങ്ങി.

കോര്‍പറേഷനും റെയില്‍വേയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കേണ്ടത് കോര്‍പറേഷനാണ്. തിരുവനന്തപുരത്തെ 1039 ഓടകളില്‍ 839 എണ്ണത്തിന്‍റെ ശുചീകരണം കഴിഞ്ഞെന്നാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. എവിടെയാണ് ഓട വൃത്തിയാക്കിയത്? ഒന്നും ചെയ്‌തില്ല. പെരുമാറ്റച്ചട്ടം കാരണം യോഗം നടത്താന്‍ പറ്റിയില്ലെന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. മന്ത്രിമാരും എംഎല്‍എമാരും യോഗം ചേരുന്നതിന് മാത്രമെ പെരുമാറ്റച്ചട്ട വിലക്കുള്ളൂ.

മഴക്കാലവും തെരഞ്ഞെടുപ്പുമൊക്കെ വരുമെന്ന് സര്‍ക്കാരിന് അറിയില്ലായിരുന്നോ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തേണ്ടതായിരുന്നു. എന്നാല്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു രാത്രി മുഴുവന്‍ മഴ പെയ്‌താല്‍ തിരുവനന്തപുരം വെള്ളത്തിനടിയിലാകും. യുഡിഎഫ് കാലത്ത് തുടങ്ങിവച്ച ഓപറേഷന്‍ അനന്ത മുന്നോട്ട് കൊണ്ടുപോകാന്‍ തയാറാകാതിരുന്നത് എന്തുകൊണ്ടാണ്. ഇവര്‍ക്ക് ഒരു പണിയും ചെയ്യാന്‍ താത്‌പര്യമില്ല.

എന്നിട്ടും വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് കൈ ചൂണ്ടി സംസാരിച്ചെന്നാണ് ഒരു മന്ത്രി പരാതിപ്പെട്ടത്. കൈ ചൂണ്ടി സംസാരിക്കാന്‍ പാടില്ലേ, വിരല്‍ ചൂണ്ടാനുള്ളത് കൂടിയാണ്. മന്ത്രിയുടെ മുഖത്ത് മാത്രമല്ല മുഖ്യമന്ത്രിയുടെ മുഖത്തിന് നേരെയും വിരല്‍ ചൂണ്ടി സംസാരിക്കും. രാഷ്ട്രീയമായി വിമര്‍ശിച്ചെന്നതാണ് മറ്റൊരു മന്ത്രിയുടെ പരാതി.

ഇവരൊക്കെ വിമര്‍ശനത്തിന് അതീതരാണോ. പിണറായി വിജയന് പഠിക്കുകയെന്നതാണ് എംബി രാജേഷിന് അടുത്തിടെയായുള്ള അസുഖം. പിണറായിയെ പോലെയാണെന്നും വിമര്‍ശനത്തിന് അതീതനുമാണെന്ന തോന്നല്‍ വന്നു തുടങ്ങി. തെറ്റ് ചെയ്‌താല്‍ വിമര്‍ശിക്കുക തന്നെ ചെയ്യുമെന്നും വിഡി സതീശന്‍ പറഞ്ഞു.

ALSO READ: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ നഗരസഭയും കലക്‌ടറും റെയില്‍വേയോട് ആവശ്യപ്പെട്ടു; രേഖകള്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.