ETV Bharat / state

'എഡിജിപിയുടെ ജോലി സംഘപരിവാർ കോ ഓർഡിനേഷന്‍'; പൂരം കലക്കൽ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വി ഡി സതീശൻ - VD SATHEESAN CRITICIZE PINARAYI - VD SATHEESAN CRITICIZE PINARAYI

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എഡിജിപി എം ആർ അജിത്കുമാറിനുമെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ്. പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വിമർശനം.

THRISSUR POORAM DISRUPTION  തൃശൂർ പൂരം കലക്കല്‍  VD SATHEESAN  LATEST MALAYALAM NEWS
VD SATHEESAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 3, 2024, 2:23 PM IST

തിരുവനന്തപുരം: തൃശൂർ പൂരം കലക്കല്‍ അന്വേഷണത്തില്‍ എഡിജിപിയെ താക്കോല്‍ സ്ഥാനത്ത് ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പറയാത്ത കാര്യം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു'വിനെതിരെയും പി ആര്‍ ഏജൻസിക്കെതിരെയും കേസ് കൊടുക്കുമോ എന്നും വി ഡി സതീശൻ ചോ​ദിച്ചു. മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണ്. പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം ഹ ഹ ഹ അല്ല, വ്യക്തമായ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സെപ്‌റ്റംബർ 13 ന് ദില്ലിയിൽ പിആർ ഏജൻസി വിതരണം ചെയ്‌ത വിവരങ്ങളും, സെപ്തംബർ 21 ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞതും, പിന്നീട് ഹിന്ദു പത്രത്തില്‍ പ്രസീദ്ധീകരിച്ചതും ഒരേ വിവരങ്ങളാണെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു. എഡിജിപിയുടെ പ്രധാന ജോലി സംഘപരിവാറുമായുള്ള കോ ഓർഡിനേഷനാണെന്നും വി ഡി സതീശൻ തുറന്നടിച്ചു.

Also Read: 'പൂരം കലക്കലില്‍ ത്രിതല അന്വേഷണം'; എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായിരുന്നില്ലെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.