തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്‌ഠ ചടങ്ങിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Saatheesan). ഫേസ്‌ബുക്കിലൂടെയാണ് വി ഡി സതീശന്‍റെ പ്രതികരണം (V D Saatheesan Facebook Post). ഗാന്ധിജിയുടെ നെഞ്ചില്‍ നിറയൊഴിച്ചവര്‍ എത്ര ശ്രമിച്ചാലും രാമന്‍ അവര്‍ക്കൊപ്പമുണ്ടാകില്ലെന്നാണ് വി ഡി സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്തുവയ്ക്കുകയും അതിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കില്‍, ബിര്‍ള മന്ദിറിലെ ആ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന്‍ നില്‍ക്കുന്നുണ്ട്.
വിശ്വാസത്തെ രാഷ്ട്രീയവുമായി ചേര്‍ത്ത് വയ്ക്കുകയും അതിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്. സംഘപരിവാറിന് ദിശാബോധമുള്ള രാഷ്ട്രീയം പറയാനില്ല. ഉള്ളത് ചില കുറുക്ക് വഴികളാണ്.
കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ എന്നോര്‍ക്കുക. ഗുരുഹത്യ നടത്തിയവര്‍ നീതിമാന്‍റെ മുഖം മൂടി ധരിച്ച് വരുമ്പോള്‍ അത്തരക്കാരോട് കോണ്‍ഗ്രസിന് ഒരിക്കലും സന്ധിയില്ല- സതീശന്‍ ഫേസ് ബുക്കില്‍ കുറിച്ചു.