ETV Bharat / state

ഇന്ത്യയിലെ മത്സ്യബന്ധനം സസ്‌തനികൾക്ക് ഭീഷണി; സമുദ്രോത്‌പ്പന്ന കയറ്റുമതിക്ക് കടിഞ്ഞാണിടാൻ യുഎസ്‌, മറൈൻ മാമൽ പ്രൊട്ടക്ഷൻ നടപ്പാക്കും - US may stop indian Seafood Exports

author img

By ETV Bharat Kerala Team

Published : Aug 16, 2024, 9:32 PM IST

Updated : Aug 16, 2024, 10:10 PM IST

ഇന്ത്യയില്‍ നിന്നുള്ള കടല്‍ ഉത്‌പന്നങ്ങളുടെ കയറ്റുമതി നിര്‍ത്തലാക്കാനൊരുങ്ങി യുഎസ്. കയറ്റുമതി സസ്‌തനികള്‍ക്ക് ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സസ്‌തനികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന 'മറൈൻ മാമൽ പ്രൊട്ടക്ഷൻ' നടപ്പാക്കും.

INDIAS SEA FOOD EXPORT TO US  SEAFOOD EXPORTS  FISHING THREATENS MAMMALS IN INDIA  FISHING CAUSES MAMMALS EXTINCTION
Seafood Export factory (ETV Bharat)
സീ ​ഫു​ഡ് എ​ക്സ്പോ​ർ​ട്ടേ​ഴ്‌സ് അസോ​സി​യേ​ഷ​ൻ സംസ്ഥാന പ്ര​സി​ഡ​ന്‍റ് എംആർ പ്രേമചന്ദ്ര ഭട്ടിന്‍റെ പ്രതികരണം (ETV Bharat)

കോഴിക്കോട്: രാജ്യത്തിന് വൻ തോതിൽ വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്‌പ്പന്ന കയറ്റുമതിക്ക് അമേരിക്ക കടിഞ്ഞാണിടുന്നു. കടൽ സസ്‌തനികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന 'മറൈൻ മാമൽ പ്രൊട്ടക്ഷൻ' നിയമം യുഎസ് കർശനമാക്കുകയാണ്. സസ്‌തനികൾക്ക് ഭീഷണിയാകുന്ന രീതിയിലാണ് ഇന്ത്യയിൽ മത്സ്യബന്ധനം നടക്കുന്നതെന്നും ഇത് അവയുടെ വംശനാശത്തിന് കാരണമാകുന്നു എന്നുമാണ് കണ്ടെത്തൽ.

2026 ജനുവരി 1 മുതൽ മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമ വ്യവസ്ഥകൾ യുഎസ് കർശനമാക്കും. ഇതിന് മുമ്പ് ഇന്ത്യയിലെ കടൽ സസ്‌തനികളുടെ വിവരശേഖരണം പൂർത്തിയാക്കി മത്സ്യബന്ധനം അവയ്ക്ക് ഭീഷണിയാകില്ലെന്ന് സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ വൻ തിരിച്ചടിയാകും സമുദ്രോത്‌പ്പന്ന കയറ്റുമതി മേഖല നേരിടുക. ഇന്ത്യൻ കടലുകളിൽ തിമിംഗലം ഉൾപ്പെടെ കടൽ സസ്‌തനികളുടെ ലഭ്യത തിട്ടപ്പെടുത്താനും സമുദ്രശാസ്ത്ര പ്രത്യേകതകൾ രേഖപ്പെടുത്താനും ഫിഷറീസ് സർവേ ഓഫ് ഇന്ത്യയും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ വിഭാഗവും (സിഎംഎഫ്ആർഐ) സർവേ നടത്തിവരികയാണ്.

ക​ട​ലാ​മ സം​ര​ക്ഷ​ണ​ത്തിന്‍റെ പേ​രി​ൽ മാത്രം അമേ​രി​ക്ക ചെ​മ്മീ​ൻ ക​യ​റ്റു​മ​തി​ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ചെ​മ്മീ​ൻ പി​ടിക്കാ​ൻ ട്രോ​ൾ​ ബോ​ട്ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വ​ല​ക​ളി​ൽ കടലാമ​ക​ളെ ര​ക്ഷി​ക്കു​ന്ന ടി​ഇ​ഡി (ട​ർ​ട്ടി​ൽ എ​ക്‌സ്ക്ലൂ​ഡ​ർ ഡി​വൈ​സ്) ഘ​ടി​പ്പി​ക്കാ​ത്ത​ത് ​മൂ​ലം ക​ട​ലാ​മ​ക​ൾ​ക്ക് വം​ശ​നാ​ശം സംഭവി​ക്കു​ന്നു എന്ന പേരിലായിരുന്നു നി​രോ​ധ​നം. ഇതേ തു​ട​ർ​ന്ന് സ​മു​ദ്രോ​ത്‌പ്പന്ന ക​യ​റ്റു​മ​തി വ്യ​വ​സായം നേരിടുന്ന പ്ര​തി​സ​ന്ധി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കടൽ ചെമ്മീൻ കയറ്റുമതിക്ക് യുഎസിന്‍റെ ഉപരോധം ഏർപ്പെടുത്തിയിട്ട് അഞ്ച് വർഷമായി.

നിലവിൽ ട്യൂണ, തിലാപ്പിയ, ഞണ്ട്, കൊഞ്ച്, നീരാളി, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവയാണ് കയറ്റി അയയ്ക്കുന്നത്. കടലാമയുടെ സംരക്ഷണ വിഷയം ചെമ്മീൻ കയറ്റുമതിയെ മാത്രമാണ് ബാധിച്ചത്. എന്നാൽ കടൽ സസ്‌തനികളുടെ സംരക്ഷണ വിഷയം സമുദ്രോത്‌പ്പന്ന കയറ്റുമതി മേഖലയെ ആകെ ബാധിക്കും. വിഷയത്തിൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തിയില്ലെ​ങ്കി​ൽ ഈ മേഖല തകരുമെന്ന് സീ ​ഫു​ഡ് എ​ക്സ്പോ​ർ​ട്ടേ​ഴ്‌സ് അസോ​സി​യേ​ഷ​ൻ സംസ്ഥാന പ്ര​സി​ഡ​ന്‍റ് എംആർ പ്രേമചന്ദ്ര ഭട്ട് ഇടിവി ഭാരതിനോട് പറ​ഞ്ഞു.

'2019 മു​ത​ൽ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ക​ട​ൽ ചെ​മ്മീ​നി​ൻ്റെ ഇ​റ​ക്കു​മ​തി നി​രോ​ധ​നം തു​ട​ർ​ന്നു​വ​രി​ക​യാ​ണ്. നാ​ര​ൻ, പൂ​വാ​ല​ൻ, ക​രി​ക്കാ​ടി, ക​ഴ​ന്ത​ൻ, കാര തു​ട​ങ്ങി​യ ചെ​മ്മീ​ൻ ഇ​ന​ങ്ങ​ൾ നി​രോ​ധ​ന പ​ട്ടി​ക​യി​ൽ​പ്പെ​ടു​ന്നത്. വർഷത്തിൽ 2,000 കോ​ടി രൂ​പ​യു​ടെ ചെമ്മീ​ൻ ഇ​ന്ത്യ​യി​ൽ ​നി​ന്ന് ക​യ​റ്റു​മ​തി ചെയ്യു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.​ ഇ​തി​ൽ 1,500 കോ​ടി​യു​ടെ ക​യ​റ്റു​മ​തി കേ​ര​ള​ത്തിൽ നി​ന്ന് മാത്രമാ​ണ്.

ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന സംസ്ഥാ​ന​ങ്ങ​ളാ​യ കേ​ര​ളം, തമിഴ്‌നാ​ട്, ക​ർ​ണാ​ട​ക, ഗോ​വ, മഹാരാഷ്‌​ട്ര, ഗു​ജ​റാ​ത്ത്, പ​ശ്ചി​മ ​ബം​ഗാ​ൾ എന്നിവിടങ്ങളി​ൽ നി​രോ​ധ​നം മൂ​ല​മു​ണ്ടാ​യ പ്ര​തി​സ​ന്ധി മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചിട്ടുണ്ട്. വി​ദേ​ശ വി​പ​ണി​ പോയതോടെ ചെമ്മീനിന്‍റെ വില കുത്തനെ കുറഞ്ഞു. പുതിയ നിയമം കൂടി അമേരിക്ക നടപ്പാക്കിയാൽ പതിനായിരക്കണക്കി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി ന​ഷ്‌​ട​പ്പെ​ടും. മ​ത്സ്യ​മേ​ഖ​ല​ തകരുമെന്നും' പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.

ഇന്ത്യയിലെ കടലുകളിൽ 32 ഇനം കടൽ സസ്‌തനികൾ ഉണ്ടെന്നാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ (സിഎംഎഫ്ആർഐ) വിഭാഗം രേഖപ്പെടുത്തിയത്. ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 23 ഇനം കടൽ സസ്‌തനികളുടെ കണക്കും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സമുദ്രോത്‌പ്പന്ന സാമ്പത്തിക സോണിൽ 19,330 സസ്‌തനികളെ കണ്ടെത്തിയെന്നാണ് ഇടക്കാല റിപ്പോർട്ട്.

15 ഇനങ്ങളിൽപ്പെട്ട 18,697 ഡോൾഫിനുകൾ, 6 ഇനങ്ങളിൽപ്പെട്ട 33 തിമിംഗലങ്ങൾ, ഏതാനും എണ്ണം കടൽ പശു, ഫിൻലെസ് പോർപോയിസ് എന്നിവയെയാണ് കണ്ടെത്തിയത്. ഇന്ത്യയിലെ കടലുകളിൽ കാണുന്ന എല്ലായിനം കടൽ സസ്‌തനികളും 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പട്ടികയിലാണ്.

Also Read: കേരളത്തിലെ ചക്കയും കപ്പയും അമേരിക്കയിലേക്ക്; മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് തുടക്കമായി

Last Updated : Aug 16, 2024, 10:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.