ETV Bharat / state

ഗവൺമെന്‍റ് സ്‌കൂളിൽ ഫീസ് ഈടാക്കി പഠനം: ആകെയുള്ളത് രണ്ട് അധ്യാപകർ; ഉടുമ്പഞ്ചോല ഹൈസ്‌കൂളിലെ യുപി വിദ്യാർഥികൾ ദുരിതത്തിൽ - Government school charges fees - GOVERNMENT SCHOOL CHARGES FEES

ഈ വർഷവും ഇടുക്കി ഉടുമ്പഞ്ചോല ഗവൺമെന്‍റ് ഹൈസ്‌കൂളിലെ യുപി ക്ലാസുകളിലെ കുട്ടികൾ പഠനത്തിന് ഫീസ് നൽകണം.

UDUMBANCHOLA GOVERNMENT HIGH SCHOOL  യു പി വിദ്യാർത്ഥികൾ ദുരിതത്തിൽ  ഉടുമ്പഞ്ചോല ഗവൺമെന്‍റ് സ്‌കൂൾ  GOVERNMENT SCHOOL CHARGES FEES
Udumbanchola Government High School (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 5, 2024, 10:01 PM IST

ഗവൺമെന്‍റ് സ്‌കൂളിൽ ഫീസ് ഈടാക്കി പഠനം (ETV Bharat)

ഇടുക്കി : ഇടുക്കി ഉടുമ്പഞ്ചോല ഗവൺമെന്‍റ് സ്‌കൂളിലെ യുപി ക്ലാസുകളിലെ കുട്ടികൾ പഠിക്കുന്നത് ഫീസ് നൽകി. എൽപിയ്ക്കും ഹൈസ്‌കൂളിനും അംഗീകാരം ഉണ്ടെങ്കിലും യുപി വിഭാഗം അൺ ഐയ്‌ഡഡായാണ് പ്രവർത്തിയ്ക്കുന്നത്. ഇത്തവണയെങ്കിലും അംഗീകാരം ലഭിയ്ക്കുമെന്നായിരുന്നു വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രതീക്ഷ.

എല്ലാ വിഷയങ്ങൾക്കുമായി ആകെ ഉള്ളത് രണ്ട് അധ്യാപകരാണ്. ഒരുമിച്ചിരുന്നാണ് അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികളുടെ പഠനം. ഒരു ക്ലാസിലെ കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ മറ്റ് ക്ലാസുകാർ വെറുതെ ഇരിയ്ക്കണം. സൗജന്യ പുസ്‌തകങ്ങൾ, ഉച്ച ഭക്ഷണം, യൂണിഫോം തുടങ്ങിയവയൊന്നും ഈ കുട്ടികൾക്ക് ലഭിയ്ക്കില്ല.

തോട്ടം മേഖലയിലെ നിർധന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഉടുമ്പഞ്ചോചോല സ്‌കൂളിലെ വിദ്യാർഥികൾ. ഹൈസ്‌കൂളിനും എൽപിയ്ക്കും അംഗീകാരം ഉണ്ടെങ്കിലും യുപി അൺ ഐയ്‌ഡഡായതിനാൽ പിടിഎയുടെ നേതൃത്വത്തിലാണ് പ്രവർത്തിയ്ക്കുന്നത്. യുപി വിഭാഗത്തിന്‍റെ പ്രവർത്തനത്തിനായി ഓരോ വിദ്യാർഥിയും മാസം 300 രൂപ വീതം ഫീസ് നൽകണം.

കഴിഞ്ഞ വർഷം നാലിൽ പഠിച്ച അഞ്ച് കുട്ടികൾ യുപിയിലേയ്ക്ക് അഡ്‌മിഷൻ എടുത്തിട്ടില്ല. 10 ലധികം കുട്ടികൾ യുപി ക്ലാസുകളിൽ നിന്ന് ടിസി വാങ്ങിയിട്ടുമുണ്ട്. തമിഴ് നാട്ടിലേയ്‌ക്ക് മാറ്റുന്നതിനായാണ് ടിസി വാങ്ങുന്നതെങ്കിലും പല കുട്ടികളുടെയും പഠനം മുടങ്ങുന്ന സാഹചര്യമാണുള്ളത്.

അതേസമയം യുപി വിഭാഗത്തിന് അംഗീകാരം ലഭിയ്ക്കുന്നതിന് ആവശ്യമായ എല്ലാ വിധ ഭൗതിക സാഹചര്യങ്ങളും സ്‌കൂളിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവകേരള സദസിലും അപേക്ഷ നൽകിയിരുന്നതായി അധ്യാപിക പറഞ്ഞു. അംഗീകാരം ഇല്ലാത്തതിനൊപ്പം എല്ലാ വിഷയങ്ങള്‍ക്കും അധ്യാപകരില്ലാത്തതിനാല്‍, കുട്ടികളുടെ പഠന നിലവാരം നിലനിർത്താൻ കഴിയാത്ത സ്ഥിതിയിലാണെന്ന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശിവകുമാർ പറഞ്ഞു.

Also Read: ടീച്ചർ എവിടെയാണോ അവിടെ ഞങ്ങളും: അധ്യാപകനൊപ്പം സ്‌കൂൾ മാറി ഒരു കൂട്ടം വിദ്യാർഥികൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.