ETV Bharat / state

രണ്ട് വയസുകാരന്‍ വിഴുങ്ങിയ നാണയം പുറത്തെടുത്തു - BOY SWALLOW ONE RUPEE COIN

author img

By ETV Bharat Kerala Team

Published : Aug 14, 2024, 5:36 PM IST

ശാന്തൻപാറയില്‍ രണ്ട് വയസുകാരന്‍ വിഴുങ്ങിയ നാണയം പുറത്തെടുത്തു. രക്ഷയായത് എൻഡോസ്കോപ്പി. കളിക്കുന്നതിനിടെയാണ് കുട്ടി നാണയം വിഴുങ്ങിയത്.

കുട്ടി നാണയം വിഴുങ്ങി  CHILD SWALLOW COIN IN IDUKKI  MALAYALAM LATEST NEWS  രണ്ട് വയസുകാരന്‍ നാണയം വിഴുങ്ങി
X Ray Of Coin (ETV Bharat)

ഇടുക്കി: രണ്ട് വയസുകാരന്‍ അബദ്ധത്തില്‍ വിഴുങ്ങിയ നാണയം പുറത്തെടുത്തു. ശാന്തന്‍പാറ സ്വദേശികളായ ദമ്പതികളുടെ ഇളയമകന്‍ വിഴുങ്ങിയ നാണയമാണ് പുറത്തെടുത്തത്. പാല മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്‌ധ സംഘമാണ് നാണയം പുറത്തെടുത്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയാണ് സംഭവം. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്നു കുട്ടി ജനല്‍പ്പടിയില്‍ ഉണ്ടായിരുന്ന ഒരു രൂപ നാണയം വിഴുങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഛര്‍ദിച്ച കുട്ടിയെ വീടിന് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മികച്ച ചികിത്സയ്‌ക്കായി മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റി.

പരിശോധനയ്‌ക്ക് വിധേയനാക്കിയ കുട്ടിയുടെ അന്നനാളത്തിന് മുകളില്‍ നാണയം ഉള്ളതായും വിദഗ്‌ധ സംഘം കണ്ടെത്തി. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പിയിലൂടെ നാണയം പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

Also Read: 14കാരിയുടെ കൈവിരലിൽ മോതിരം കുടുങ്ങി; സുരക്ഷിതമായി മുറിച്ചെടുത്ത് ഫയര്‍ ഫോഴ്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.