കാസർകോട് : ആദൂരിൽ കിണറിൽ വീണ കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് മരിച്ചു. അയൽവാസിയുടെ കിണറിൽ വീണ കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവ് കിണറിൽ വീണ് മരിച്ചത്. ആദൂർ നെട്ടണികെ പടൈമൂലയിലെ സുന്ദരയുടെ മകൻ പി. സതീശൻ( 37) ആണ് മരിച്ചത്.
അയൽവാസി രവിനായികിൻ്റെ പറമ്പിലെ കിണറിൽ വീണ കോഴിയെ പുറത്തെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കയറിൻ്റെ പിടുത്തം വിട്ട് അബദ്ധത്തിൽ കിണറിൽ വീഴുകയായിരുന്നു.
അതേസമയം, കാഞ്ഞങ്ങാട് പുഴയിൽ കുളിക്കുന്നതിനിടെ പതിനാലുകാരൻ മരിച്ചു. അരയിൽ വട്ടത്തോടിലെ അബ്‌ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ (14) ആണ് മുങ്ങി മരിച്ചത്. അരയി കാർത്തിക പുഴയിലാണ് അപകടം നടന്നത്.
മൂന്നു കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു. പുഴയിലേക്ക് ചാടിയപ്പോൾ ചുഴിയിൽപ്പെട്ടുപോകുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തി കരയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read : മുതലപ്പൊഴിയില്‍ അപകട പരമ്പര; വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്