കോഴിക്കോട്: ഹോട്ടലിന്‍റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. കോവൂരിന് സമീപം ഇരിങ്ങാടൻ പള്ളിക്കടുത്ത് കാളാണ്ടി താഴത്തെ അമ്മാസ് ഹോട്ടലിലാണ് സംഭവം. കൂട്ടാലിട സ്വദേശി റിനീഷ് (42), കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.
ആദ്യം ഇറങ്ങിയ തൊഴിലാളിക്ക് ശ്വാസം മുട്ടിയതോടെ രക്ഷപ്പെടുത്താനായാണ് രണ്ടാമത്തെയാള്‍ ഇറങ്ങിയത്. എന്നാല്‍ രണ്ട് പേരും ടാങ്കില്‍ കുടുങ്ങുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തി ഇവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഹോട്ടലിൻ്റെ മുൻവശത്തുള്ള കുഴി വൃത്തിയാക്കാനാണ് ഹോട്ടല്‍ ഉടമ രണ്ട് തൊഴിലാളികളെ കൊണ്ടുവന്നത് എട്ടടിയോളം ആഴമുള്ള കുഴിയില്‍ രണ്ടടിയോളം വെള്ളമുണ്ടായിരുന്നു. ഇതിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്.
ALSO READ: ഇരട്ടയാറിലെ 17 കാരിയുടെ മരണം; ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്