ETV Bharat / state

മലപ്പുറത്ത് രണ്ടര വയസുകാരിയുടെ ദുരൂഹ മരണം ; പിതാവ് കസ്റ്റഡിയിൽ - father detained after child death - FATHER DETAINED AFTER CHILD DEATH

നസ്‌റിനെ മർദ്ദിച്ച് കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു

KERALA POLICE  CHILD DEATH  KERALA MALAPPURAM  UNNATURAL DEATH
Man detained after death of 2.5-year-old daughter in Kerala Malappuram
author img

By PTI

Published : Mar 25, 2024, 4:59 PM IST

മലപ്പുറം : കാളികാവ് ഉദരപൊയിലിലെ രണ്ടര വയസുകാരി നസ്‌റിന്‍റെ ദുരൂഹ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസ് പൊലീസ് കസ്റ്റഡിയില്‍. കാളികാവിലെ റബർ എസ്റ്റേറ്റിൽ നിന്നാണ് പൊലീസ് ഫായിസിനെ പിടികൂടിയത് (Man detained after death of 2.5-year-old daughter). നിലവിൽ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും, കുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുടര്‍ നടപടികളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇപ്പോൾ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് വ്യക്തമാക്കി.

നസ്‌റിനെ മർദ്ദിച്ച് കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. നേരത്തെ, കേസ് കൊടുത്തതിന്‍റെയും, പ്രശ്‌നങ്ങളുണ്ടായതിന്‍റെയും പേരിലാണ് കൃത്യം ചെയ്‌തതെന്നും നസ്‌റിന്‍റെയും മാതാവിന്‍റെയും ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. ഫായിസ് അവരെ കൊല്ലുമെന്ന് നേരത്തെ ഫോണിലൂടെയും, അല്ലാതെയും പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വീട്ടിലേക്ക് വിടാറില്ലെന്നും ഒടുവിൽ പാർട്ടിക്കാർ ഇടപെട്ടാണ് കൊണ്ടുപോയതെന്നും ഇവർ പറയുന്നു. രണ്ടാഴ്‌ച മുമ്പ് ഭാര്യാമാതാവും, ഭാര്യയുടെ സഹോദരിയും ഫായിസിന്‍റെ വീട്ടിൽ ചെന്നപ്പോൾ കുട്ടിയുടെ ദേഹത്ത് പരിക്ക് കണ്ടുവെന്നും കുഞ്ഞിനെ കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ തടഞ്ഞുവെന്നും വീട്ടുകാർ പറഞ്ഞു.

ഫായിസിന്‍റെയും, ഭാര്യ ഷഹബത്തിന്‍റെയും ദാമ്പത്യത്തിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും, കുട്ടിയുടെ അമ്മയാണ് ഇയാൾക്കെതിരെ പരാതി നൽകിയതെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു (Man detained after death of 2.5-year-old daughter). മാര്‍ച്ച് 24നാണ് ഫായിസിന്‍റെ മകൾ നസ്റിൻ മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ശ്വാസം മുട്ടി മരിച്ചുവെന്ന് ആണ് ഫായിസ് ബന്ധുക്കളോട് പറഞ്ഞത്.

അതേസമയം കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലും മുഖത്തും പാടുകളുള്ളത് വ്യക്തമാണ്. മുഖത്ത് ചോര കല്ലിച്ച പാടുകളും കഴുത്തിൽ രക്തക്കറയോടെയുള്ള മുറിവുകളുമാണ് ഉള്ളത്. കുഞ്ഞിനെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മാതാവ് ഷഹബത്തിന്‍റെ ബന്ധുക്കൾ പറയുന്നത്. കുഞ്ഞിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.