ETV Bharat / state

തൃപ്പൂണിത്തുറ മെട്രോ ടെർമിനൽ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറിന് നാടിന് സമർപ്പിക്കും - തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷൻ

മെട്രോയുടെ കന്നി ഓട്ടം ഭിന്നശേഷിയുള്ള കുട്ടികളുമായി

kochi metro update  തൃപ്പൂണിത്തുറ മെട്രോ ടെർമിനൽ  കൊച്ചി മെട്രോ  തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷൻ  Tripunithura Metro Station
Tripunithura New Metro Station
author img

By ETV Bharat Kerala Team

Published : Mar 4, 2024, 10:20 PM IST

എറണാകുളം : കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന ഭാഗമായ എസ് എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെ 1.16 കിലോമീറ്റർ പാതയും, തൃപ്പൂണിത്തുറ ടെർമിനൽ സ്‌റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറാം തീയതി ഉദ്ഘാടനം ചെയ്യും (Tripunithura Metro Station Inauguration).

രാവിലെ പത്ത് മണിക്ക് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. അതേസമയം മെട്രോ ട്രൈൻ തൃപ്പൂണിത്തുറ സ്‌റ്റേഷനിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യം ആലുവ സ്‌റ്റേഷനിലേക്ക് പുറപ്പെടും.

kochi metro update  തൃപ്പൂണിത്തുറ മെട്രോ ടെർമിനൽ  കൊച്ചി മെട്രോ  തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷൻ  Tripunithura Metro Station
ചുവരെയുത്തുകളാൽ മനോഹരമാക്കിയ കെട്ടിടം

ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂിത്തുറയിൽ നിന്ന് ട്രെയിൻ സർവ്വീസ് ആരംഭിക്കും. പുതുതായി നിർമ്മിച്ച തൃപ്പൂണിത്തുറ ടെർമിനൽ സ്‌റ്റേഷനിൽ രാവിലെ 9.45 മുതൽ കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ അവസാന ഭാഗത്തിൻ്റ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങും.

ജനപ്രതിനിധികളും വിവിധ വിശിഷ്‌ഠ വ്യക്തികളും സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽ നിന്ന് എസ്.എൻ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ കൊച്ചി മെട്രോ ഒരു സ്‌റ്റേഷൻ കൂടി കടന്ന് തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരും.

തൃപ്പൂണിത്തുറ മെട്രോ ടെർമിനൽ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറിന് നാടിന് സമർപ്പിക്കും

അതേ സമയം തൃപ്പൂണിത്തുറയിലേക്ക് കൊച്ചി മെട്രോ എത്തുമ്പോൾ മെട്രോ സ്‌റ്റേഷനും രാജനഗരിയുടെ പ്രൌഢിയോടെയാണ് ഒരുങ്ങിയിരിക്കുന്നത്. മെട്രോ സ്‌റ്റേഷനും തൂണുകളും മ്യൂറൽ ചിത്രങ്ങളാലാണ് അലങ്കരിച്ചത്. മലയാളിയുടെ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളാണ് മ്യൂറൽ ചിത്രങ്ങളുടെ വിഷയം. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം ഈ സ്‌റ്റേഷന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഡാൻസ് മ്യൂസിയവും ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്ന് നൽകും. ഈ സ്‌റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലും ലൈറ്റുകളിലും മറ്റ് ഇന്‍റീരിയർ ഡിസൈനിലുമെല്ലാം രാജനഗരിയുടെ പ്രൗഡി പ്രതിഫലിപ്പിക്കുന്നുണ്ട്.

1.35 ലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ സ്‌റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പൺ വെബ് ഗിർഡർ സാങ്കേിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്.എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ സ്‌റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിലാണ്. എസ് എൻ ജംഗ്ഷൻ സ്‌റ്റേഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്‌റ്റേഷൻ വരെ 1.16 കിലോമീറ്റർ ദൂരമാണ് ഫേസ് 1- ബി. ആലുവ മുതൽ തൃപ്പൂണിത്തുറ സ്‌റ്റേഷൻ വരെ 25 സ്‌റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്. ഭൂമി ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുൾപ്പെടെ 448.33 കോടി രൂപയാണ് ചെലവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.