ETV Bharat / state

മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർഥികൾക്ക് മർദനം; ജീവനക്കാരനെതിരെ കേസ് - munnar mrs hostel employee Arrested - MUNNAR MRS HOSTEL EMPLOYEE ARRESTED

നേരത്തെയും ഹോസ്റ്റൽ ജീവനക്കാർക്കെതിരെ സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്.

A case has been registered against the hostel employee in the incident of beating tribal students
A case has been registered against the hostel employee in the incident of beating tribal students in the munnar mrs hostel
author img

By ETV Bharat Kerala Team

Published : Mar 27, 2024, 2:29 PM IST

ഇടുക്കി : ഹോസ്റ്റലിലെ ആദിവാസി വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ കേസെടുത്തു. മൂന്നാറിലെ എംആർഎസ് ഹോസ്റ്റലിലാണ് ആദിവാസി വിദ്യാർഥികൾക്ക് മർദനമേറ്റത്. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ പൊലീസ് കേസെടുത്തു.

സ്‌കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സത്താർ കൊണ്ടുവന്ന മദ്യം കാണാത്തതിനെ തുടർന്ന് കുട്ടികളുമായി വാക്കു തർക്കമുണ്ടാവുകയും, ഇത് വിദ്യാർഥികളെ മർദിക്കാൻ കാരണമായെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്. അതേസമയം ഹോസ്റ്റലിൽ കുട്ടികൾ ബഹളം വെച്ചതിനെത്തുടർന്ന് ശാസിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് സത്താർ പറയുന്നത് (Munnar MRS Hostel Employee Arrested).

പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് സത്താറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് ഇന്ന് വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തും. ഇതിനു ശേഷമായിരിക്കും ജീവനക്കാരന്‍റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന ഹോസ്റ്റലാണിത് (Munnar MRS Hostel Employee Arrested). സത്താർ മർദിച്ചെന്ന് കാണിച്ച് വിദ്യാർഥികൾ കഴിഞ്ഞ ദിവസം അധ്യാപകരോട് പരാതി പറഞ്ഞിരുന്നു. അധ്യാപകരാണ് വിവരം പൊലീസിൽ അറിയിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.