ETV Bharat / state

വേനൽ കടുത്തു, വിളകൾ കരിഞ്ഞുണങ്ങി; പ്രതിസന്ധിയിൽ ഇടുക്കിയിലെ ആദിവാസി മേഖലകളും - Tribal Areas In Crisis Of Summer - TRIBAL AREAS IN CRISIS OF SUMMER

കടുത്ത വേനലിൽ ദുരിതത്തിലായി ഇടുക്കിയിലെ ആദിവാസി മേഖലകളും. വിളകൾ കരിഞ്ഞുണങ്ങി. പ്രതിസന്ധിയിൽ കർഷകർ.

SUMMER  TRIBAL AREAS OF IDUKKI IN CRISIS  കൃഷി നശിച്ചു  ഇടുക്കി
TRIBAL AREAS IN CRISIS OF SUMMER (Source : ETV BHARAT REPORTER)
author img

By ETV Bharat Kerala Team

Published : May 17, 2024, 9:03 AM IST

കടുത്ത വേനലിൽ ദുരിതത്തിലായി ആദിവാസി മേഖലകളും (Source : ETV BHARAT REPORTER)

ഇടുക്കി : കടുത്ത വേനലിൽ ഇടുക്കിയിലെ ആദിവാസി മേഖലകളും ദുരിതത്തിലായി. ഏലം ഉൾപ്പെടെയുള്ള വിളകൾ കരിഞ്ഞുണങ്ങിയതോടെ കർഷകരുകരുടെ ജീവിതമാർഗം തന്നെ വഴിമുട്ടി. ഏക്കറ് കണക്കിന് കൃഷി ദേഹണ്ഡങ്ങളാണ് കനത്ത ചൂടിൽ കരിഞ്ഞ് നശിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടയിലാണ് ഇടുക്കി വളകോട്, കണ്ണംപടി മേഖലയിലെ കർഷകരും ആദിവാസി സമൂഹവും ഏലം കൃഷി പരീക്ഷിച്ചത്. ഇത് വിജയമായതോടെ ഏലം കൃഷി വ്യാപകമാക്കി. കൃഷിയിൽ വിജയം വരിക്കുകയും ചെയ്‌തു.

ഏലം കൃഷിക്കായി ഇവർ പടുതാക്കുളങ്ങളും നിർമിച്ചു. ഈ വർഷത്തെ കനത്ത ചൂട് കാരണം പടുതാക്കുളങ്ങളെല്ലാം വറ്റി. സമീപത്തെ തോടുകളിലും വെള്ളമില്ലാതെയായി. ജലസേചന സൗകര്യം ഇല്ലാതായതോടെ ചെടികളെല്ലാം ഉണങ്ങിക്കരിഞ്ഞു. ഏലത്തിനിടയിൽ പിടിച്ച് നിന്ന കുരുമുളക് ചെടികളും ഉണങ്ങാൻ തുടങ്ങിയത് കർഷകരെ കൂടുതൽ ദുരിതത്തിലാക്കി. നിത്യച്ചെലവിന് പോലും വകയില്ലാതെ വലയുകയാണ് ഇവർ. ഇനിയെങ്ങനെ മുന്നോട്ട് പോകും എന്ന ആശങ്കയിലാണ് ആദിവാസി സമൂഹം.

ALSO READ : കൊക്കോവില കുത്തനെ താഴേക്ക്; ഒരാഴ്‌ച കൊണ്ട് വില പകുതിയായി, വ്യാപാരികള്‍ക്ക് 'നഷ്‌ട' കച്ചവടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.