ഇടുക്കി : മാങ്കുളത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു. ഒരു വയസുള്ള കുഞ്ഞുള്‍പ്പടെ നാല് പേര്‍ മരിച്ചു. 11 പേർക്ക് പരിക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടിൽ നിന്നെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് (മാര്‍ച്ച് 19) വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മാങ്കുളം ആനക്കുളം റോഡിൽ ഗ്രോട്ടോയ്ക്ക് സമീപം നിയന്ത്രണം നഷ്‌ടപ്പെട്ട ട്രാവലർ 30 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്‌നാട്ടിലെ സ്വകാര്യ പ്രഷർ കുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു സംഘം. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്.