തിരുവനന്തപുരം : ബസ് സമയം പുനക്രമീകരിക്കാന്‍ നിര്‍ദേശിച്ച കണ്ടക്‌ടര്‍ക്ക് ഗതാഗത മന്ത്രിയുടെ അഭിനന്ദനം. കോഴിക്കോട്, തൊട്ടില്‍പ്പാലം യൂണിറ്റിലെ കണ്ടക്‌ടര്‍ അജയനെയാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫെസ്ബുക്ക് പേജിലൂടെ മന്ത്രി കണ്ടക്‌ടറെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുന്ന ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.
കോഴിക്കോട് തൊട്ടില്‍പാലത്തു നിന്നും പുറപ്പെടുന്ന ബസ് സമയം 11.50 ആയി പുനക്രമീകരിച്ചാല്‍ നാലായിരത്തോളം രൂപയുടെ അധിക ലാഭമുണ്ടാകുമെന്ന് കണ്ടക്‌ടര്‍ അജയന്‍ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് സമയം മാറ്റി സര്‍വീസ് നടന്നതോടെ ആദ്യ ദിവസം തന്നെ 7000 ത്തോളം രൂപയും രണ്ടാം ദിവസം 1000 ത്തോളം രൂപയും അധിക ലാഭമുണ്ടായതോടെയാണ് മന്ത്രി കണ്ടക്‌ടറെ അഭിനന്ദിച്ചത്.
ഇങ്ങനെയുള്ള കാര്യങ്ങള്‍ കാണുകയാണെങ്കില്‍ ഇനിയും അറിയിക്കണമെന്നും മന്ത്രി കണ്ടക്‌റോട് പറയുന്നതായും കെഎസ്ആര്‍ടിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ കാണാം.
ALSO READ: തൃശൂര്‍ ഡിസിസി ഓഫിസിൽ കൂട്ടത്തല്ല്: ഓഫിസ് സെക്രട്ടറിക്ക് മര്‍ദനം