ETV Bharat / state

അമ്മയുമായുള്ള അടുപ്പം മുതലെടുത്ത് 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അസം സ്വദേശിയടക്കം മൂന്നുപേർ അറസ്റ്റിൽ - MINOR RAPE CASE KOZHIKODE

കോഴിക്കോട് 15 വയസുള്ള സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒരു അസം സ്വദേശിയും അരീക്കോട് സ്വദേശികളായ മറ്റ് രണ്ട് പേരും പിടിയിലായി.

MINOR RAPE CASE KOZHIKODE  SEXUAL ASSAULT ON MINOR GIRL  വിദ്യാർഥിനിയെ പീഡിപ്പിച്ചു  LATEST MALAYALAM NEWS
Mukkam Police Station (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 8, 2024, 7:30 AM IST

കോഴിക്കോട്: മുക്കത്ത് ഹൈസ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ പിടിയിൽ. ഒരു അസം സ്വദേശിയും അരീക്കോട് സ്വദേശികളായ രണ്ട് പേരുമാണ് പിടിയിലായത്. 15 വയസുള്ള സ്‌കൂൾ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വയറു വേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുമായി പ്രതികൾക്കുണ്ടായിരുന്ന അടുപ്പം മുതലെടുത്താണ് പീഡനത്തിനിരയാക്കിയതെന്നാണ് വിവരം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂന്ന് പ്രതികളെയും താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ഇവരെ കൂടാതെ മറ്റ് പലരും പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവം അമ്മയുടെ അറിവോടെയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയെ ചൈൽഡ് കെയറിന്‍റെ സംരക്ഷണത്തിലേക്ക് മാറ്റി. കൂടുതൽ പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന പെൺകുട്ടിയുടെ മൊഴിയിൽ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തടക്കം മൂന്ന് പേര്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.