ETV Bharat / state

നിമിഷങ്ങൾക്കുള്ളിൽ മോഷണം നടത്തി മുങ്ങുന്നതില്‍ വിദഗ്‌ധന്‍; നിരവധി കേസുകളിലെ പ്രതി, ഒടുവില്‍ പിടിയില്‍ - Thief arrested in kasaragod - THIEF ARRESTED IN KASARAGOD

നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് അറസ്‌റ്റില്‍.

മോഷ്‌ടാവ് പിടിയിൽ  മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍  YOUNG THIEF ARRESTED IN KASARAGOD  KASARAGOD NEWS
പ്രതി ആസിഫ് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 14, 2024, 3:02 PM IST

കാസർകോട് : നിമിഷങ്ങൾക്കുള്ളിൽ മോഷണം നടത്തി രക്ഷപ്പെടുന്ന മോഷ്‌ടാവ് പിടിയിൽ. കണ്ണൂർ, കാസർകോട് ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവാണ് അറസ്റ്റിലായത്. പതിനാലു കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി ആസിഫിനെയാണ് നീലേശ്വരം പൊലീസ് പിടികൂടിയത്. മോഷണം നടന്ന വീട്ടിൽ നിന്നും ലഭിച്ച വിരൽ അടയാളമാണ് പ്രതിയെ കുടുക്കിയത്.

പള്ളിക്കരയിൽ രണ്ടു ദിവസം മുമ്പ് നടന്ന മോഷണക്കേസിലെ പ്രതിയാണ് ആസിഫ്. പട്ടാപ്പകൽ വീട്ടുകാരുടെ കണ്ണു വെട്ടിച്ചു അകത്തു കടന്ന പ്രതി രണ്ടര ലക്ഷം രൂപയുടെ സ്വർണ്ണാഭരണം മോഷ്‌ടിച്ചിരുന്നു. പൊലീസും ഫോറെൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. കവർച്ച നടന്ന പള്ളിക്കരയിലെ സുകുമാരന്‍റെ വീട്ടിൽ നിന്നും ലഭിച്ച വിരൽ അടയാളവും അന്വേഷണത്തെ തുണച്ചു.

പ്രതി സ്വന്തം വീട്ടിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നീലേശ്വരം എസ്ഐമാരായ വിശാഖ്, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് വളഞ്ഞാണ്‌ ആസിഫിനെ കീഴ്‌പ്പെടുത്തിയത്. പട്ടാപ്പകൽ ആളില്ലാത്ത വീടുകളിൽ കയറി സ്വർണ്ണാഭരണങ്ങൾ മോഷ്‌ടിക്കുന്ന പ്രതി ആഡംബര ജീവിതം നയിക്കാനാണ് കവർച്ച നടത്തുന്നതെന്നാണ് പൊലീസ് നിഗമനം.

മോഷണം നടത്തി 5-10 മിനുട്ട് കൊണ്ട് രക്ഷപ്പെടും. കാഞ്ഞങ്ങാട്, ഹോസ്‌ദുർഗ്, പയ്യന്നൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിലായി 14 മോഷണ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. പഠിക്കുന്ന കാലത്ത് തന്നെ ഇയാൾ മോഷണം ആരംഭിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.

ALSO READ: മോഷണം പോയ ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.