ETV Bharat / state

ഉപ്പുതറ കണ്ണമ്പടി ആദിവാസി മേഖലയിൽ മോഷ്‌ടാക്കളുടെ ശല്യം രൂക്ഷം; ഭീതിയിൽ നാട്ടുകാർ - മോഷ്‌ടാക്കളുടെ ശല്യം

രാത്രികാല പൊലീസ് പട്രോളിങ്‌ ശക്തമാക്കാൻ ആവശ്യപ്പെടുകയാണ് നാട്ടുകാർ

theft increases in idukki  Upputhara Kannampady tribal area  ഉപ്പുതറ കണ്ണമ്പടി ആദിവാസി മേഖല  മോഷ്‌ടാക്കളുടെ ശല്യം  മോഷണക്കേസ്‌
Upputhara Kannampady tribal area theft case
author img

By ETV Bharat Kerala Team

Published : Feb 27, 2024, 3:34 PM IST

Updated : Feb 27, 2024, 3:59 PM IST

ഇടുക്കി: ഉപ്പുതറ കണ്ണമ്പടി ആദിവാസി മേഖലയെ വിറപ്പിച്ച് മോഷ്‌ടാക്കളുടെ ശല്യം കൂടുന്നു. രാത്രികാലങ്ങളിലാണ് വീടുകളിൽ മോഷണശ്രമം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇതോടെ ഭീതി പരത്തുന്ന മോഷ്‌ടാവിനെ പിടികൂടാൻ കാവലിരിയ്ക്കുകയാണ് നാട്ടുകാർ.

രണ്ടാഴ്‌ചക്കാലമായിട്ടാണ് ആദിവാസി മേഖലയായ കണ്ണമ്പടി കിഴുകാനം പ്രദേശങ്ങളിൽ മോഷ്‌ടാവിന്‍റെ ശല്യം തുടരുന്നത്. ആറോളം വീടുകളിൽ മോഷ്‌ടാവ് കയറുകയും ഒരു വീട്ടിൽ നിന്നും രണ്ട് ചാക്ക് കാപ്പിക്കുരു അപഹരിക്കുകയും ചെയ്‌തു. അർദ്ധരാത്രി ആകുന്നത്തോടെ ഒറ്റപ്പെട്ട വീടുകൾ കേന്ദ്രീകരിച്ചാണ് മോഷ്‌ടാവ് എത്തുന്നത്.

വീട്ടുകാർ ഉറങ്ങിയെന്ന് ഉറപ്പിച്ചശേഷം വീടിനുള്ളിൽ കയറുമെങ്കിലും ആളുകൾ എഴുന്നേൽക്കുന്നതോടെ ഇയാൾ ഇറങ്ങിയോടും. അതേസമയം മേഖലയിലെ പല വീടുകൾക്കും അടച്ചുറപ്പുള്ള വാതിലുകൾ ഇല്ലാത്തത്‌ മുതലാക്കിയാണ് മോഷണശ്രമം നടക്കുന്നത്. മോഷണ ശ്രമത്തിനിടെ പലതവണ ആളുകളുടെ മുന്നിൽ മോഷ്‌ടാവ് പ്രത്യക്ഷപ്പെട്ടുവെങ്കിലും ഞൊടിയിടയിൽ കടന്നുകളയുകയായിരുന്നു.

വനമേഖലയിലേക്ക് ഓടി മറിയുന്നത് കൊണ്ട് പിന്തുടർന്ന് പിടികൂടുന്നതും നാട്ടുകാർക്ക് അസാധ്യമാണ്. വന്യ മൃഗങ്ങളുടെ ഭീഷണി നിലനിൽക്കുന്നതിനോടൊപ്പം തന്നെയാണ് മേഖലയിൽ തസ്‌കര ഭീഷണിയും ഉയരുന്നത്. രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Last Updated : Feb 27, 2024, 3:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.