ETV Bharat / state

കട കുത്തിത്തുറന്ന് മോഷണം; മൊബൈൽ ഫോണും പണവും നഷ്‌ടപ്പെട്ടു - THEFT IN MAVOOR - THEFT IN MAVOOR

സ്റ്റുഡൻസ് കോർണർ, എൻകെ മൊബൈൽസ് എന്നീ കടകളിലാണ് മോഷണം നടന്നത്.

SHOP THEFT IN MAVOOR  മാവൂരിൽ കടകളിൽ മോഷണം  KOZHIKODE CRIME NEWS  മാവൂരിൽ കവർച്ച
മാവൂരിൽ കടകളിൽ മോഷണം (Source : ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 21, 2024, 6:01 PM IST

മാവൂരിൽ കടകളിൽ മോഷണം (Source : ETV Bharat Reporter)

മാവൂർ (കോഴിക്കോട്): മാവൂർ ബസ് സ്റ്റാൻഡിനു സമീപം രണ്ട് കടകളിൽ മോഷണം. ബസ്‌ സ്‌റ്റാൻഡിന് പുറകുവശത്തുള്ള സ്റ്റുഡൻസ് കോർണർ, എൻകെ മൊബൈൽസ് എന്നീ കടകളിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ കടകളുടെ ഷട്ടറിൻ്റെ പൂട്ടു പൊളിച്ച് ഉയർത്തിയ നിലയിൽ കണ്ടപ്പോൾ അതു വഴി പോയവർക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.

തുടർന്ന് കടയുടമകളെ വിളിച്ചുവരുത്തുകയും മാവൂർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ്‌സ്‌ക്വാഡും പരിശോധന നടത്തി.
ഡോഗ്‌സ്‌ക്വാഡിലെ റൂണി എന്ന നായ മോഷണം നടന്ന കടകളിൽ മണം പിടിച്ച് ഒരു കിലോമീറ്റർ അകലെയുള്ള പൈപ്പ് ലൈൻ റോഡിൻ്റെ സമീപത്ത് വരെ എത്തി.

രണ്ട് കടകളിൽ നിന്നും മൊബൈൽ ഫോണും പണവും മോഷണം പോയിട്ടുണ്ട്.
കടകളിൽ മോഷണം നടത്തിയ മോഷ്‌ടാവിൻ്റെ ദൃശ്യങ്ങൾ ഈ ഭാഗത്ത് സ്ഥാപിച്ച സിസിടിവികളിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ചെ രണ്ടേകാലോടെ മുഖംമൂടി ധരിച്ച് എത്തിയ ആളാണ് മോഷണം നടത്തിയത്.

Also Read : വീടിന്‍റെ മുന്‍വാതില്‍ കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; നഷ്‌ടമായത് 75 പവൻ സ്വർണം

മോഷണത്തിന് മുമ്പ് മോഷ്‌ടാവ് സിസിടിവികൾ ഫ്ലക്‌സ് ഷീറ്റുകൾ ഉപയോഗിച്ച് മൂടി വച്ചിട്ടുണ്ട്. അടുത്തകാലത്തായി മാവൂർ മേഖലയിൽ നിരവധി മോഷണ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. അതിൽ ഏതാനും പേരെ മാത്രമാണ് പിടികൂടാനായത്. ഇടയ്ക്കിടെ മോഷണം വർദ്ധിച്ചതോടെ വലിയ ആശങ്കയിലാണ് മാവൂരിലെ വ്യാപാരികൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.