ETV Bharat / state

ഇടുക്കിയില്‍ വീട് കുത്തിത്തുറന്ന് 4 ലക്ഷത്തിന്‍റെ ഏലക്ക കവര്‍ന്നു ; പ്രതി പിടിയിൽ - Idukki Cardamom Robbery

ഇടുക്കി പാമ്പാടുംപാറയില്‍ വീട് കുത്തിത്തുറന്ന് ഏലക്ക മോഷണം നടത്തിയ പ്രതി പിടിയിൽ. വണ്ടന്‍മേട് സ്‌കൂള്‍മേട് സന്തോഷ് ഭവനില്‍ മണികണ്‌ഠനാണ് പിടിയിലായത്. നാല് ലക്ഷത്തോളം രൂപയുടെ ഏലക്കയാണ് ഇയാൾ മോഷ്‌ടിച്ചത്.

Theft Cardamom  Accused In Custody  പ്രതി പിടിയിൽ  വീട് കുത്തിത്തുറന്ന് ഏലക്ക മോഷണം
വീട് കുത്തിത്തുറന്ന് ഏലക്ക മോഷണം, പ്രതി പിടിയിൽ
author img

By ETV Bharat Kerala Team

Published : Feb 8, 2024, 3:59 PM IST

ഇടുക്കി : പാമ്പാടുംപാറയില്‍ വീട് കുത്തിത്തുറന്ന് ഏലക്ക മോഷണം നടത്തിയ പ്രതി പിടിയിൽ. വണ്ടന്‍മേട് സ്‌കൂള്‍മേട് സന്തോഷ് ഭവനില്‍ മണികണ്‌ഠനാണ് പിടിയിലായത്. നാല് ലക്ഷത്തോളം രൂപയുടെ ഏലക്കയാണ് ഇയാൾ മോഷ്‌ടിച്ചത്. നെടുങ്കണ്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ14 ന് പൊങ്കല്‍ ആഘോഷിക്കുന്നതിനായി വീട്ടുടമസ്ഥ തമിഴ്‌നാട്ടില്‍ പോയ സമയത്ത് മരുമകന്‍റെ പണിക്കാരനായ പ്രതി വീടിന്‍റെ ഷീറ്റ് പൊളിച്ച് അകത്ത് കടന്ന് 250 കിലോയോളം തൂക്കം വരുന്ന ഉണക്ക ഏലക്ക കടത്തിക്കൊണ്ട് പോവുകയായിരുന്നു.

സ്ഥിരം സന്ദർശകനായ മണികണ്ഠൻ തന്നെയാണ് ഏലക്ക വീടിനുള്ളിൽ എടുത്തുവയ്ക്കുവാൻ സഹായിച്ചത്. വീട്ടിൽ ആളില്ലാത്ത ദിവസം നോക്കി മോഷണത്തിന് പദ്ധതിയിട്ട പ്രതി 14ന് രാത്രി പുളിയന്‍മലയിൽ നിന്നും സ്വന്തം കാര്‍ ഓടിച്ച് പാമ്പാടുംപാറയിലെത്തി. അടുക്കളയുടെ സ്‌റ്റെയര്‍കേസ് വഴി വീടിന് മുകളില്‍ കയറി ഷീറ്റ് പൊളിച്ച് അകത്തുകടന്ന് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഏലക്ക കടത്തിക്കൊണ്ട് പോവുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു.

ഏലക്ക പിന്നീട് കട്ടപ്പനയിലും ചേറ്റുകഴിയിലും ഉള്ള മലഞ്ചരക്ക് കടകളില്‍ വില്‍പ്പന നടത്തി. ക‍ൃത്യം നടന്ന വീട്ടില്‍ സന്ദര്‍ശനം നടത്തിയ ആളുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കട്ടപ്പന ഡിവൈഎസ്‌പി പി വി ബേബിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ SHO ജര്‍ലിന്‍ വി സ്‌കറിയ, എസ്‌ഐ ജയകൃഷ്‌ണന്‍, എസ്‌ഐ ബിനോയ് എബ്രഹാം, എസ്‌ഐ സജിമോന്‍ ജോസഫ്, എഎസ്‌ഐ സുബൈര്‍, സിപിഒമാരായ അന്‍ഷാജ് ,അനീഷ്‍, ബിനു,രഞ്ജിത്ത്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വിറ്റ ഏലക്കയും വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

റന ഗോള്‍ഡിലെ മോഷണം : ജനുവരി 24ന് കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ടൗണിലെ റന ഗോള്‍ഡ് ജ്വല്ലറിയുടെ ചുമര്‍ തുറന്ന് മോഷണം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. പൂനൂര്‍പാലം തലക്കല്‍ നവാഫ് (27) ആണ് പിടിയിലായത്. പ്രതി താമസിക്കുന്ന താമരശ്ശേരി പള്ളിപ്പുറം വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നുമാണ് അയാൾ അറസ്‌റ്റിലായത്. കോഴിക്കോട് റൂറല്‍ എസ്.പി ഡോ. അരവിന്ദ് സുകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.

താമരശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ നിന്ന് നൂറുമീറ്റര്‍ മാത്രം അകലെയുള്ള ജ്വല്ലറിയുടെ ചുമര്‍ തുരന്ന് ഉള്ളില്‍ കയറിയ കവര്‍ച്ചാസംഘം സിസിടിവിയിൽ സ്പ്രേ പെയിന്‍റ് അടിച്ച് മറച്ച ശേഷം ലോക്കര്‍ മുറിച്ച് 45 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. നാല് മണിക്കൂറോളം ജ്വല്ലറിക്കുള്ളില്‍ ചെലവഴിച്ചാണ് പ്രതികള്‍ കളവ് നടത്തിയത്. താമരശ്ശേരി മുതല്‍ കോഴിക്കോട്, കൊണ്ടോട്ടി വരെ നൂറോളം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചുവെങ്കിലും ആദ്യം പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് താമരശ്ശേരിയില്‍ തന്നെയുള്ള മുൻ കുറ്റവാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് നവാഫിന്‍റെ കുടുംബം താമരശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്നതായി പൊലീസ് മനസ്സിലാക്കുന്നത്. വാടകയ്ക്ക് താമസിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ പ്രതി പെട്ടെന്ന് വീട് ഒഴിഞ്ഞുപോയതും പൊലീസില്‍ സംശയത്തിനിടയാക്കി. നവാഫും ഭാര്യയും കൊടുവള്ളി പറക്കുന്ന് എന്ന സ്ഥലത്തും സഹോദരന്മാരും ഉമ്മയും താമരശ്ശേരി ടൗണിലും ഉള്ള ക്വാര്‍ട്ടേഴ്‌സിലുമാണ് വാടകയ്ക്ക്‌ താമസിച്ചിരുന്നത്.

ഇയാളും സഹോദരന്‍ നിസാറും മറ്റൊരു സുഹൃത്തും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത്. ഡിസംബര്‍ 28ന് രാത്രി ഇതേ സംഘം ഈങ്ങാപ്പുഴയിലുള്ള കുന്നുമ്മല്‍ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ തുരന്ന് ഉള്ളില്‍ കയറിയിരുന്നു. ലോക്കര്‍ തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ 500 ഗ്രാം വെള്ളി ആഭരണങ്ങളും പതിനായിരം രൂപയും മാത്രമാണ് ഇവിടെ നിന്ന് ലഭിച്ചത്. റന ഗോള്‍ഡില്‍ നിന്ന് കവര്‍ച്ച ചെയ്‌ത 157 ഗ്രാമോളം സ്വര്‍ണം പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. 2020ല്‍ താമരശ്ശേരിയിലെ ഒരു കടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയതിന് നവാഫ് ഒരു മാസം ജയിലില്‍ കിടന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ALSO READ : ഇടുക്കിയില്‍ മോഷണ പരമ്പര; വ്യാപാര സ്ഥാപനങ്ങളിലാണ്‌ മോഷണം

താമരശ്ശേരി ഡിവൈഎസ്‌പി പി പ്രമോദിന്‍റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്‌ടമാരായ കെ ഒ പ്രദീപ്, സായൂജ് കുമാര്‍, എസ്ഐമാരായ കെ എസ്‌ ജിതേഷ്, രാജീവ് ബാബു, പി ബിജു, ഷിബില്‍ ജോസഫ്, പി ഷാജി, എഎസ്ഐ മാരായ വി അഷ്റഫ് , ടി സജീവ്, എസ്‌ ഡി ശ്രീജിത്ത്, ഹരിദാസന്‍, സീനിയര്‍ സിപിഒമാരായ എൻ എം ജയരാജന്‍, പി പി ജിനീഷ്, അജിത്, കെ സിന്‍ജിത്, ഷൈജു, ഷിനോജ്, രാകേഷ്, സൈബര്‍ സെല്‍ അംഗങ്ങളായ സത്യന്‍ കാരയാട്, ശ്രീജിത്ത്, റിജേഷ്, നൗഷാദ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.