കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ അഞ്ചുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. കുറ്റം ചെയ്‌തതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
2021 ജൂലൈ 7 നായിരുന്നു കേസിനാസ്‌പദമായ സംഭവം. അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, പ്രതിക്ക് 111 വര്‍ഷം തടവ് : കോഴിക്കോട് നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതിക്ക് 111 വർഷം ശിക്ഷ വിധിച്ച് പോക്സോ കോടതി. മരുതോങ്കര സ്വദേശിയായ 62കാരനെയാണ് നാദാപുരം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത് (Pocso case). ഇന്നലെയാണ് (31-01-2024) പ്രതിക്ക് തടവ് ശിക്ഷ എന്ന വിധി വന്നത്.
2022 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം. നാലാം ക്ലാസുകാരിയായ പെൺകുട്ടിയെ ബലമായി കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന് ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ ഐസിഡിഎസ് സൂപ്പർവൈസറുടെ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
കേസിൽ 19 സാക്ഷികളെയും 27 രേഖകളും ഹാജരാക്കി. വിചാരണക്കിടെ അതിജീവിതയുടെ ബന്ധു കേസിൽ കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു. സാഹചര്യ തെളിവുകളുടെയും ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റകാരനെന്ന് തെളിയിച്ചത്. തൊട്ടിൽ പാലം പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ സി ഐ എം.ടി. ജേക്കബാണ് കുറ്റപത്രം സമർപ്പിച്ചത്.