ETV Bharat / state

താമരശ്ശേരി ചുരത്തിൽ വ്യാപാരിയില്‍ നിന്ന് പണവും വാഹനവും കവർന്ന സംഭവം; രണ്ടുപേർ കൂടി പിടിയിൽ - Thamarassery Churam robbery - THAMARASSERY CHURAM ROBBERY

പാലക്കാട്, കൊടുങ്ങല്ലൂര്‍ സ്വദേശികളാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം

ROBBERY  ROBBERY AT THAMARASSERY PASS  കോഴിക്കോട്  TWO MORE ARRESTED
Robbery Of A Merchant At Thamarassery Pass (Source : ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2024, 9:21 AM IST

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ വച്ച് സ്വർണ വ്യാപാരിയെ തടഞ്ഞുനിർത്തി പണവും വാഹനവും കവർന്ന കേസിൽ രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. റൂറൽ എസ്‌പിയുടെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്‌പി എം പി വിനോദിന്‍റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.

പാലക്കാട് കണ്ണമ്പ്ര പാലത്ത് പറമ്പിൽ ജിത്ത് (29), കൊടുങ്ങല്ലൂർ അഞ്ചപ്പാലം കുഴിക്കണ്ടത്തിൽ അനീഷ് (39) എന്നിവരെയാണ് പാലക്കാട് കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ വച്ച് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ഡിസംബർ 13 നാണ് മൈസൂരിൽ നിന്നും സ്വർണം എടുക്കാൻ കൊടുവള്ളിയിലേക്ക് വന്ന വ്യാപാരിയെ താമരശ്ശേരി ചുരത്തിൽ തടഞ്ഞുനിർത്തി മർദിച്ച് ക്വട്ടേഷൻ സംഘം 68 ലക്ഷം രൂപയും കാറും തട്ടിയെടുത്തത്.

സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം പതിനഞ്ചാം തീയതിയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയതിന് ശേഷം താമരശ്ശേരി, കൊടുങ്ങല്ലൂർ, മാള എന്നിവിടങ്ങളിൽ നിന്ന് എട്ട് പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതോടെ കേസിലെ പത്ത് പ്രതികൾ പിടിയിലായി.

സംഭവത്തിനുശേഷം തമിഴ്‌നാട്ടിലെയും കർണാടകയിലെയും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ നാട്ടിൽ എത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പ്രതികളെ പാലക്കാടും കൊടുങ്ങല്ലൂരിലും എത്തി അറസ്‌റ്റ് ചെയ്‌തത്. കൂടാതെ ഇവർ കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറും ഒരു ജീപ്പും നേരത്തെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു.

താമരശ്ശേരി ഇൻസ്പെക്‌ടർ കെ പ്രദീപ്, പ്രിൻസിപ്പൽ എസ്ഐ സജേഷ് സി ജോസ്, സ്പെഷ്യൽ സ്ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എഎസ്ഐമാരായ പി അഷ്റഫ്, എസ് സുജാത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജയരാജൻ പനങ്ങാട്, ജിനേഷ് ബാലുശ്ശേരി, രാകേഷ്, ഹോം ഗാർഡ് വി പി സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ALSO READ : കടം ചോദിച്ചിട്ട് കൊടുത്തില്ല; രണ്ടുപേരെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.