ETV Bharat / state

മുഖം മാറ്റാൻ ബൈപ്പാസ് വരുമ്പോൾ തലശ്ശേരിക്കും മാഹിക്കും പറയാൻ ഏറെയുണ്ട്... - വിനോദ സഞ്ചാര മേഖല

മലബാറിലെ വികസന വേഗത്തിന് വഴി തുറക്കുന്ന തലശ്ശേരി- മാഹി ബൈപ്പാസ് വരുമ്പോൾ വിനോദ സഞ്ചാര മേഖലയ്ക്ക് എങ്ങനെ മുതല്‍ക്കൂട്ടാകുമെന്ന ആലോചനയാണ് ഇപ്പോഴുള്ളത്.

Thalassery Mahi Bypass  വികസനക്കുതുപ്പില്‍ നാട്  തലശ്ശേരി മാഹി ബൈപ്പാസ്  വിനോദ സഞ്ചാര മേഖല  kerala road and bypass
തലശ്ശേരി മാഹി ബൈപ്പാസ് തുറക്കാനൊരുങ്ങുന്നു
author img

By ETV Bharat Kerala Team

Published : Feb 10, 2024, 2:05 PM IST

തലശ്ശേരി മാഹി ബൈപ്പാസ് തുറക്കാനൊരുങ്ങുന്നു

കണ്ണൂര്‍ : വർഷങ്ങളുടെ കാത്തിരിപ്പിന് പരിഹാരം. തലശ്ശേരി മാഹി ബൈപ്പാസ് തുറക്കുമ്പോൾ ആശ്വാസ തീരം കാണുകയാണ് ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടിയ രണ്ട് പട്ടണങ്ങൾ (Thalassery Mahi Bypass Is About To Open). മലബാറിലെ വികസന വേഗത്തിന് വഴി തുറക്കുന്ന ബൈപ്പാസ് വരുമ്പോൾ വിനോദ സഞ്ചാര മേഖലയ്ക്ക് എങ്ങനെ മുതല്‍ക്കൂട്ടാകുമെന്ന ആലോചനയും ഇതിനൊപ്പമുണ്ട്.

കാരണം തലശ്ശേരിയിലും മാഹിയിലും നഗരപ്രദേശങ്ങളോട് ചേർന്നാണ് പ്രധാന വിനോദ സഞ്ചാര- പൈതൃക കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. തലശ്ശേരി കടല്‍പ്പാലം, ഓവര്‍ബറീസ് ഫോളി, തലശ്ശേരി കോട്ട, ജവഹര്‍ഘട്ട് കടപ്പുറം, ഗുണ്ടര്‍ട്ട് ബംഗ്ലാവ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ ബൈപ്പാസില്‍ നിന്ന് പുതുവഴിയൊരുക്കണം.

എം മുകുന്ദൻ കഥ പറഞ്ഞ മയ്യഴി പുഴയും, മാഹി സെന്‍റ് തെരാസാസ് പള്ളിയും മൂപ്പന്‍ ബംഗ്ലാവും കടലോരത്തെ നടപ്പാതയും അറബിക്കടലും കാണാന്‍ സ്വദേശത്തും വിദേശത്തും നിന്നായി നിരവധി സഞ്ചാരികളാണ് ദിവസവും മാഹിയിലേക്ക് എത്താറുള്ളത്. ചരിത്ര പൈതൃകം സംരക്ഷിക്കുകയും കടലോര വിനോദസഞ്ചാര സാധ്യതക്ക് ഊന്നല്‍ നല്‍കിയുള്ള വികസനത്തിന് തുടക്കമിടുകയും ചെയ്‌താല്‍ തലശ്ശേരിക്കും മാഹിക്കും ദേശീയപാതയും പുതുബൈപ്പാസും അനുഗ്രഹമായിത്തീരും.

ആവശ്യങ്ങൾ: തലശ്ശേരി - മാഹി നഗര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ പുതു ബൈപ്പാസില്‍ നിന്ന് പുതിയ റോഡുകൾ നിർമിക്കുന്നതിനൊപ്പം ടൂറിസം-പൈതൃക കേന്ദ്രങ്ങളിലേക്ക് സൂചന ബോര്‍ഡുകൾ സ്ഥാപിക്കണം. പാർക്കിങ് സൗകര്യം ഒരുക്കണം. ഈ സുന്ദര നഗരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും നടപടി വേണം.

ALSO READ : 'മുരളി മാത്രമല്ല, പാഠപുസ്‌തകത്തിൽ കണ്ട കഥകളി ആസ്വദിച്ച് കുട്ട്യോളും'...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.