ETV Bharat / state

കോഴിക്കോട് പുലിയിറങ്ങി? ഭീതി പരത്തി അത്തോളിയിലെ സിസിടിവി ദൃശ്യങ്ങൾ- വീഡിയോ - LEOPARD FOUNDED IN KOZHIKODE - LEOPARD FOUNDED IN KOZHIKODE

അത്തോളി-ഉള്ളിയേരി പ്രദേശത്താണ് പുലിയോട് സാമിപ്യം തോന്നുന്ന ജീവിയെ കണ്ടു. അത്തോളിയിലെ ഒരു വീടിന് പുറത്താണ് പുലിയെ കണ്ടത്. പ്രദേശ വാസികൾ ആശങ്കയിൽ

LEOPARD IN KOZHIKODE  കോഴിക്കോട് പുലി  അത്തോളിയിൽ പുലി  Leopard Spotted in the Atholi
Leopard CCTV Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 22, 2024, 6:39 PM IST

പുലിയെന്ന് കരുതുന്ന ജീവിയുടെ സിസിടിവി ദൃശ്യങ്ങൾ (ETV Bharat)

കോഴിക്കോട്: അത്തോളി-ഉള്ളിയേരി പ്രദേശത്ത് പുലിയെ കണ്ടതായി സംശയം. പുലിയോട് സാദൃശ്യം തോന്നുന്ന ജീവിയെ ആണ് കണ്ടത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ജീവി സ്ഥലത്ത് എത്തിയത്. അത്തോളി പെട്രോൾ പമ്പിന് സമീപമുള്ള വരയാലിൽ ഹൈദറിൻ്റെ വീടിന്‍റെ പുറകിലെ സിസിടിവിയിലാണ് ജീവിയുടെ ദൃശ്യം പതിഞ്ഞത്. പുലിയെ കണ്ടതോടെ അത്തോളി ഉള്ളിയേരി പ്രദേശവാസികൾ ഭീതിലാണ്.

പുലിയുടെതായി മറ്റ് തെളിവുകൾ ഉണ്ടോ എന്ന് താമരശ്ശേരി ഫോറസ്‌റ്റ് സ്‌റ്റേഷൻ ഓഫീസർ, ആർ ആർ ടി എന്നിവർ പരിശോധിച്ച് വരികയാണ്. ഇന്ന് രാത്രിയിലും ജീവിക്കായി തെരച്ചിൽ നടത്തും.

ഞായറാഴ്‌ച (ഓഗസ്‌റ്റ് 18 ) അത്തോളി വേളൂരിൽ പുലിയെ കണ്ടതായി വാർത്ത പ്രചരിച്ചിരുന്നു. പിന്നാലെ കൂമുള്ളിയിൽ പുലിയെ കണ്ടതായി വിദ്യാർഥി ഫോട്ടോ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനിടയിലാണ് ഉള്ളിയേരിയിൽ വീടിന് സമീപം പുലിയെ കണ്ടെന്ന് വിവരം പുറത്ത് വരുന്നത്.

Also Read : ഒന്നല്ല രണ്ടല്ല മൂന്ന് പുലികള്‍ ; ഭീതി ഒഴിയാതെ ഇടുക്കി പീരുമേട്ടിലെ തോട്ടം മേഖല - LEOPARD IN IDUKKI

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.