ETV Bharat / state

ചേരാം സുകന്യ സമൃദ്ധി സമ്പാദ്യ പദ്ധതിയിൽ, തപാൽ ഓഫിസിൽ 250 രൂപ നിക്ഷേപത്തിൽ പെൺകുഞ്ഞിന്‍റെ ഭാവി സുരക്ഷിതമാക്കാം - Sukanya Samriddhi Account Scheme

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സുകന്യ സമൃദ്ധി സമ്പാദ്യ പദ്ധതി. 250 രൂപ മുതല്‍ ആരംഭിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. 10 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കാനാവുക. പഠന ചെലവുകള്‍ക്കും വിവാഹത്തിനും പദ്ധതി ഗുണകരമാകും.

GOVT OF INDIA BACKED SAVING SCHEME  SAVING SCHEME IN POST OFFICE  INVESTMENT FOR GIRLS  സുകന്യ സമൃദ്ധി സമ്പാദ്യ പദ്ധതി
SUKANYA SAMRIDDHI ACCOUNT SCHEME (Source: Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 6, 2024, 7:15 PM IST

Updated : May 7, 2024, 8:09 AM IST

തിരുവനന്തപുരം: പെൺകുഞ്ഞിന്‍റെ ഭാവി സുരക്ഷിതമാക്കാനുള്ള വഴി തേടി അലയുകയാണോ നിങ്ങൾ? തൊട്ടടുത്ത തപാൽ ഓഫീസിൽ 250 രൂപ മുതൽ ആരംഭിക്കുന്ന നിക്ഷേപ പദ്ധതിയിൽ ചേര്‍ന്ന് കുഞ്ഞിന്‍റെ ഭാവി സ്വപ്‌നങ്ങൾക്ക് നിറം പകരാം. ഇതിനായി തപാൽ വകുപ്പും കേന്ദ്ര സർക്കാരും സംയുക്തമായി രൂപീകരിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി സമ്പാദ്യ പദ്ധതി.

പദ്ധതി പ്രകാരം രക്ഷിതാവിന് പരമാവധി രണ്ട് പെൺകുട്ടികളുടെ പേരിൽ ഓരോ അക്കൗണ്ട് തുടങ്ങാം. 250 രൂപ മുതൽ 1,50,000 രൂപ വരെ പ്രതിവർഷം നിക്ഷേപിക്കാനാകും. 10 വയസിൽ താഴെയുള്ള കുട്ടികളുടെ പേരിൽ മാത്രമെ അക്കൗണ്ട് തുടങ്ങാനാകൂ. അക്കൗണ്ട് തുടങ്ങി 14 വർഷം വരെ നിക്ഷേപം തുടരാം.

നിക്ഷേപിക്കുന്ന തുകയുടെ വാർഷിക പലിശ നിരക്ക് വർഷം തോറും അക്കൗണ്ടിലേക്ക് നിക്ഷേപമായെത്തും. കുട്ടിക്ക് 18 വയസ്‌ തികയുമ്പോഴോ 10ാം ക്ലാസ്‌ പാസാകുമ്പോഴോ വിദ്യാഭ്യാസ ചെലവിനായി ബാലൻസ് തുകയുടെ 50 ശതമാനം പിൻവലിക്കാനും പദ്ധതിയിലൂടെ സാധിക്കും. 21 വർഷമാണ് സമ്പാദ്യ പദ്ധതിയുടെ കാലാവധി.

18 വയസിന് ശേഷം വിവാഹിതയാകുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പദ്ധതിയിലെ മുഴുവന്‍ നിക്ഷേപങ്ങൾക്കും ആദായ നികുതി ഇളവും ലഭിക്കും. തൊട്ടടുത്ത തപാൽ ഓഫീസിൽ എത്തിയാൽ സുകന്യ സമൃദ്ധി സമ്പാദ്യ പദ്ധതിയിൽ അംഗമാകാനാകും.

പദ്ധതിയുടെ ഭാഗമാകാൻ 500 രൂപ മിനിമം ബാലൻസോടെ പോസ്റ്റൽ അക്കൗണ്ട് തുടങ്ങണം. പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി ഏത് പോസ്റ്റ്‌ ഓഫീസ് മുഖേനയും ആർക്കും പോസ്റ്റൽ അക്കൗണ്ട് തുടങ്ങാനാകും. കൂടുതൽ വിവരങ്ങൾക്ക് 0471 2464814, 0471 2476690 (സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ്‌ ഓഫീസ്) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ALSO READ: എങ്ങനെ ടാക്‌സ് ലാഭിക്കാം; നികുതിയിളവ് നേടാന്‍ ഇതാ പത്ത് വഴികള്‍

Last Updated : May 7, 2024, 8:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.