ETV Bharat / state

സുഗന്ധഗിരി മരംമുറി കേസ് : അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിത റേഞ്ചർ - Sugandhagiri Tree Felling

അനധികൃത മരം മുറി തിരിച്ചറിഞ്ഞതും തൊണ്ടിമുതല്‍ കണ്ടെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്‌തതും സ്വന്തം സംഘമെന്ന് വനിത റേഞ്ച് ഓഫിസര്‍

സുഗന്ധഗിരി മരംമുറി കേസ്  WOMAN RANGE OFFICER ALLEGATIONS  SUGANDHAGIRI CASE  ILLEGAL TREE FELLING WAYANAD
Sugandhagiri case (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 9, 2024, 1:45 PM IST

കോഴിക്കോട് : വയനാട്ടിലെ സുഗന്ധഗിരി മരംമുറി കേസിൽ അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി വനിത റേഞ്ച് ഓഫിസര്‍. സസ്‌പെൻഷനിലായ റേഞ്ചർ കെ നീതുവാണ് വനം മേധാവിക്ക് നൽകിയ കത്തിൽ അന്വേഷണ സംഘത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

മരംമുറിയിലെ വീഴ്‌ചകൾ അന്വേഷിക്കാൻ വനംവകുപ്പ് വിജിലൻസ് സംഘത്തെ നിയോഗിച്ചിരുന്നു. ഇവർക്കെതിരെയാണ് കൽപ്പറ്റ ഫോറസ്റ്റ് റേഞ്ചർ ആയിരുന്ന കെ നീതു ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. മാനസികമായും ശാരീരികമായും സമ്മര്‍ദത്തിലാക്കി തെറ്റായ മൊഴി രേഖപ്പെടുത്തിയെന്നാണ് ഇവർ വനം മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

കേസില്‍ മേല്‍നോട്ട വീഴ്‌ചയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നീതുവിനെ സസ്‌പെൻഡ് ചെയ്‌തത്. എന്നാല്‍ അനധികൃത മരം മുറി തിരിച്ചറിഞ്ഞതും തൊണ്ടിമുതല്‍ കണ്ടെടുത്തതും എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്‌തതുമെല്ലാം സ്വന്തം സംഘമെന്നാണ് നീതുവിൻ്റെ വിശദീകരണം. ഇതേ കേസിൽ സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ കാസർകോട് സോഷ്യൽ ഫോറസ്‌ട്രിയിലേക്ക് സ്ഥലം മാറ്റിയതിലും ഉദ്യോഗസ്ഥർക്കിടയിൽ എതിരഭിപ്രായമുണ്ട്.

മരംമുറിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടും സംഭവ സ്ഥലം പരിശോധിച്ചില്ല, ഇതുമൂലം കൂടുതൽ മരം നഷ്‌ടപ്പെട്ടു, എന്നിവയായിരുന്നു ഡിഎഫ്ഒയ്‌ക്ക് എതിരായ കുറ്റാരോപണം. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്‌തശേഷം മരം നഷ്‌ടപ്പെട്ടില്ലെന്ന് അന്വേഷണ സംഘം വനം വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചാണ് ഡിഎഫ്ഒക്കെതിരായി നടപടിയെടുത്തത്. നേരത്തെ ഡിഎഫ്ഒയെ സസ്‌പെന്‍ഡ് ചെയ്‌ത നടപടി മണിക്കൂറുകള്‍ക്കകം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

ALSO READ: സുഗന്ധഗിരി മരം മുറി കേസ്; സൗത്ത് വയനാട് ഡിഎഫ്‌ഒ എ ഷജ്‌ന ഉള്‍പ്പെടെ 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.