ETV Bharat / state

യൂട്യൂബ് വീഡിയോ പരീക്ഷിച്ചു?; കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്നോട്ടിസത്തിന് വിധേയരായ 4 വിദ്യാർഥികൾ ബോധരഹിതരായി - STUDENTS UNDERWENT SELF HYPNOTISM - STUDENTS UNDERWENT SELF HYPNOTISM

പുല്ലൂറ്റ് വി.കെ രാജൻ സ്‌മാരക ഗവ.ഹൈസ്‌കൂളിൽ സ്വയം ഹിപ്‌നോട്ടിസത്തിന് വിധേയരായ ആൺകുട്ടിയും മൂന്ന് പെൺകുട്ടികളും ബോധരഹിതരായി.

KODUNGALLUR PULLOOTT SCHOOL  SELF HYPNOSIS BY STUDENTS  സ്വയം ഹിപ്നോട്ടിസത്തിന് വിധേയരായി  പുല്ലൂറ്റ് ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 13, 2024, 5:48 PM IST

തൃശൂര്‍ : കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്‌നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർഥികൾ ബോധരഹിതരായി. പുല്ലൂറ്റ് വി.കെ രാജൻ സ്‌മാരക ഗവ.ഹൈസ്‌കൂളിൽ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് സ്വയം ഹിപ്നോട്ടിസം നടത്തിയത്.

മറ്റ് ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പിൽ ബലം പ്രയോഗിച്ചതോടെ കുട്ടികൾ ബോധരഹിതരായി വീഴുകയായിരുന്നു. ആദ്യം മൂന്ന് വിദ്യാർഥികളാണ് ബോധരഹിതരായത്.
ഇവരെ അദ്ധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചു.

ഇതിനിടയിലാണ് മറ്റൊരു പെൺകുട്ടി കൂടി ബോധരഹിതയായത്. പെൺകുട്ടിയെ ആദ്യം താലൂക്കാശുപത്രിയിലും തുടർന്ന് എ.ആർ മെഡിക്കൽ സെൻ്ററിലും പ്രവേശിപ്പിച്ചു. നാല് പേരുടെയും ആരോഗ്യ നില തൃപ്‌തികരമാണ്.

യൂട്യൂബിൽ കണ്ട വീഡിയോ കുട്ടികൾ പരീക്ഷിച്ചതാണെന്നാണ് സൂചന. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. വിദ്യാർഥികളിലെ ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ ബോധവത്ക്കരണം നടത്തുമെന്ന് പിടിഎ അറിയിച്ചു.

Also Read : ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ കുട്ടികളുമായി യാത്ര; സ്‌കൂൾ ബസ് പിടിച്ചെടുത്ത് എംവിഡി - School bus seized in Kochi

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.