ETV Bharat / state

മുന്നറിയിപ്പ് ലംഘിച്ച് കടലിലിറങ്ങിയ വിദ്യാർഥിനികൾ തിരയിൽപ്പെട്ടു; സാഹസികമായി രക്ഷപെടുത്തി ലൈഫ്‌ഗാര്‍ഡുകൾ - Students struck in Strong Waves - STUDENTS STRUCK IN STRONG WAVES

അതിശക്തമായ തിരയടിക്കുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് ലംഘിച്ച് കൊല്ലം ബീച്ചിലിറങ്ങിയ മൂന്ന് വിദ്യാർഥിനികൾ തിരയിൽപ്പെട്ടു.

KOLLAM BEACH  STUDENTS STRUCK STRONG WAVE KOLLAM  വിദ്യാർഥിനികള്‍ തിരയില്‍പ്പെട്ടു  കൊല്ലം ബീച്ചില്‍ അപകടം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 19, 2024, 12:59 PM IST

Updated : Jul 19, 2024, 1:11 PM IST

മുന്നറിയിപ്പ് ലംഘിച്ച് കടലിലിറങ്ങിയ വിദ്യാർഥിനികൾ തിരയിൽപ്പെട്ടു (ETV Bharat)

കൊല്ലം : കൊല്ലം ബീച്ചില്‍ മുന്നറിയിപ്പുകള്‍ ലംഘിച്ച് കടലിലിറങ്ങിയ മൂന്ന് വിദ്യാർഥിനികൾ തിരയിൽപ്പെട്ടു. മൂവരെയും ലൈഫ്‌ഗാര്‍ഡുകൾ സാഹസികമായി രക്ഷപെടുത്തി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് സംഭവം. പാരിപ്പള്ളി സ്വദേശികളായ മൂന്ന് വിദ്യാർഥിനികളാണ് തിരയില്‍പ്പെട്ടത്.

അതിശക്തമായ തിരയുള്ളതിനാൽ ആരും കടലിൽ ഇറങ്ങരുതെന്ന് ലൈഫ്‌ഗാർഡുകൾ നിർദേശം നൽകിയിരുന്നു. ഇത് വകവയ്‌ക്കാതെ രണ്ട് വിദ്യാർഥിനികൾ ബീച്ചിലെ സ്റ്റേജിന് സമീപത്തായി തിരയിലേക്കിറങ്ങി. ശക്തമായി തിരയടിച്ചതോടെ രണ്ടുപേരും തിരയിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനി ഇരുവരെയും രക്ഷിക്കാനായാണ് കടലിലേക്ക് ഇറങ്ങിയത്. ഇതോടെ മൂന്ന് പേരും തിരയിൽപ്പെടുകയായിരുന്നു.

അപകടം ശ്രദ്ധയില്‍പ്പെട്ട ലൈഫ്‌ഗാർഡുമാരായ സതീഷ്, രതീഷ്‌കുമാർ, ഷാജി ഫ്രാൻസിസ്, ആന്‍റണി ജോൺസൺ, സമീപവാസിയായ ജെയിംസ് എന്നിവർ ചേർന്ന് പത്തുമിനിറ്റിലേറെ പണിപ്പെട്ടാണ് മൂവരെയും കരയ്‌ക്കെത്തിച്ചത്. അവശരായ രണ്ടു വിദ്യാർഥിനികളെ ഉടൻ തന്നെ ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

Also Read : ആര്‍ത്തലച്ച് തോട്, പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് 'സാഹസിക രക്ഷാപ്രവര്‍ത്തനം'; ഫയര്‍ ഫോഴ്‌സിന് കയ്യടി - വീഡിയോ - Fire Force rescued stranded

Last Updated : Jul 19, 2024, 1:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.