പത്തനംതിട്ട: ഓമല്ലൂര്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഇലവുംതിട്ട സ്വദേശി ശ്രീശരണ്‍, ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂളില്‍ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
ഓമല്ലൂര്‍ മുള്ളനിക്കാട് അച്ചന്‍കോവിലാറിലെ കോയിക്കല്‍ കടവില്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. പുഴയ്ക്ക് സമീപത്തെ ടര്‍ഫില്‍ കളിക്കാൻ എത്തിയതായിരുന്നു കുട്ടികള്‍. കളി കഴിഞ്ഞ് പുഴയില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി. പൊടുന്നനെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആറ്റില്‍ വലിയ കയമുള്ള ഭാഗത്താണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവര്‍ സ്ഥലത്തെത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
പിന്നീട് പത്തനംതിട്ടയിൽ നിന്നും ഫയര്‍ഫോഴ്സും സ്കൂബ ടീമും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കുട്ടികള്‍ മുങ്ങിയ സ്ഥലത്തെ കയത്തില്‍ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Also Read: കടക്കാരെ കൊണ്ട് പൊറുതിമുട്ടി; ഭാര്യയെയും മകനെയും കൊന്ന് സ്വന്തം ജീവനൊടുക്കാന്‍ ഭര്‍ത്താവിന്റെ ശ്രമം