മലപ്പുറം: ഷാള്‍ കഴുത്തില്‍ കുരുക്കി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. വേങ്ങര ഊരകം ജവഹർ നവോദയ സ്‌കൂളിലെ വിദ്യാർഥിനിയും പൊന്നാനി സ്വദേശിയുമായ അലീന ത്യാഗരാജനാണ് മരിച്ചത്. 17 വയസായിരു്നനു. രണ്ട് ദിവസം മുന്നേയാണ് അലീന സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ചത് (Plus Two Student Death Case In Malappuram ). കുട്ടികള്‍ താമസിക്കുന്ന ബോഡിംഗ് കെട്ടിടത്തിന് സമീപത്തെ പഴയ കെട്ടിടത്തിൽ നിന്നും താഴെക്ക് ചാടുകയായിരുന്നു. അലീനയെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ സ്‌കൂളിൽ പരിശോധന നടത്തിയപ്പോഴാണ് അലീന ഷാളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ 2 ദിവസമായി അലീന ചികിത്സയിലായിരുന്ന അലീന ഇന്ന് രാവിലെ (22-01-2024 തിങ്കള്‍) പത്ത് മണിയോടെയാണ് മരിച്ചത്. പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായിരുന്നു അലീന. വിഷാദ രോഗം അലീനയെ അലട്ടിയിരുന്നു, മറ്റുള്ളവരുടെ നിർബന്ധം കൊണ്ട് സയൻസ് വിഷയം പ്ലസ് വണ്ണിൽ തെരഞ്ഞെടുക്കേണ്ടി വന്നത് അലീനയെ അലട്ടിയിരുന്നതായി സ്‌കൂൾ അധികൃതർ പറയുന്നു.
മുമ്പും അലിന ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി സൂചനയുണ്ട്. അസ്വഭാവിക മരണത്തിന് വേങ്ങര പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സ്കൂളിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല)