ETV Bharat / state

നിയമസഭയില്‍ വീണ്ടും എക്‌സാലോജിക് വിലക്ക്; മാത്യു കുഴല്‍നാടന്‍റെ മൈക്ക് ഓഫാക്കി സ്‌പീക്കര്‍

നിയമസഭയില്‍ വീണ്ടും എക്‌സാലോജിക് വിലക്ക്, ആരോപണം ഉന്നയിക്കാന്‍ തുനിഞ്ഞ മാത്യു കുഴല്‍ നാടൻ എംഎൽഎയുടെ മൈക്ക് ഓഫാക്കി സ്‌പീക്കര്‍.

നിയമസഭയില്‍ എക്‌സാലോജിക് വിലക്ക്  Speaker A N Shamseer  Mathew kuzhal Nadan MLA  മാത്യു കുഴല്‍ നാടൻ എംഎൽഎ  സ്‌പീക്കര്‍ എഎന്‍ ഷംസീര്‍
Exalogic Issue Ban Again In The Assembly
author img

By ETV Bharat Kerala Team

Published : Feb 12, 2024, 5:25 PM IST

Updated : Feb 12, 2024, 5:34 PM IST

തിരുവനന്തപുരം: സ്‌പീക്കര്‍ക്ക് മുന്‍കൂര്‍ എഴുതി നല്‍കിയിട്ടും എക്‌സാലോജികിനെതിരായ അഴിമതി ആരോപണം ഉന്നയിക്കുന്നതില്‍ നിന്ന് മാത്യു കുഴല്‍നാടനെ തടഞ്ഞ് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ ( Exalogic Issue Ban Again In The Assembly). ഇതു രണ്ടാം തവണയാണ് എക്‌സാലോജിക് വിഷയം നിയമസഭയില്‍ ഉന്നയിക്കുന്നതില്‍ നിന്ന് സ്‌പീക്കര്‍ മാത്യുവിനെ തടയുന്നത്. ഇന്ന് ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ച ആരംഭിച്ച ദിവസമായിരുന്നു. ഇന്നത്തെ ചര്‍ച്ചയില്‍ പ്രതിപക്ഷത്തു നിന്ന് മാത്യു കുഴല്‍നാടനും ഉണ്ടായിരുന്നു. ബജറ്റിനെ എതിര്‍ത്തു കൊണ്ട് സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ മാത്യു തുനിഞ്ഞത്. ഉടന്‍ തന്നെ മാത്യുവിന്‍റെ മൈക്ക് സ്‌പീക്കര്‍ ഷംസീര്‍ ഓഫാക്കി.

ഏതെങ്കിലും ഫോട്ടോ സ്റ്റാറ്റ് രേഖകള്‍ സമര്‍പ്പിച്ച് ആര്‍ക്കെങ്കിലുമെതിരെ ആരോപണമുന്നയിച്ച് സഭയുടെ വിശുദ്ധി കളങ്കപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു സ്‌പീക്കറുടെ വിശദീകരണം. പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി. സ്‌പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഇത് അസാധാരണ സംഭവമാണെന്ന് വാക്കൗട്ടിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ചീഫ് വിപ്പ് പിസി വിഷ്‌ണുനാഥ് പറഞ്ഞു.

വിഡി സതീശനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ പി വി അന്‍വറിനെ സ്‌പീക്കര്‍ അനുവദിച്ചിരുന്നു. ഇത് എന്ത് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു. ആരോപണം മുന്‍ കൂട്ടി എഴുതി നല്‍കിയിരുന്നു. ഇതുവരെയുള്ള ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിക്കുന്ന നടപടിയാണ് സ്‌പീക്കറുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വിഷണു നാഥ് ആരോപിച്ചു. സ്‌പീക്കര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ വിഷയം നിയമസഭയ്ക്കു പുറത്തുന്നയിക്കുമെന്ന് മാത്യുകുഴല്‍നാടന്‍ പറഞ്ഞു. നിയമസഭാ ചട്ടം 255 പ്രകാരം മുന്‍ കൂര്‍ അനുമതി തേടി. ആരോപണം എഴുതി നല്‍കിയപ്പോള്‍ സ്‌പീക്കറുടെ ഓഫീസ് രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രേഖകളുടെ പകര്‍പ്പുകള്‍ നല്‍കുകയും ചെയ്‌തിരുന്നു. എന്നിട്ടും അവസരം നിഷേധിക്കുകയായിരുന്നു.

വിഡി സതീശനെതിരെ വിപി അന്‍വര്‍ ഏത് ആധികാരിക രേഖ കണ്ടിട്ടാണ് അനുമതി നൽകിയതെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ഇത് രണ്ടാം തവണയാണ് ഈ സമ്മേളനക്കാലയളവില്‍ എക്‌സാലോജികിനെതിരെ മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ആരോപണമുയര്‍ത്താന്‍ ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ് ഫെബ്രുവരി 2 ന് എക്‌സാലോജികിനെതിരായ എസ് എഫ് ഐഒ അന്വേഷണത്തിന്‍ മേല്‍ മാത്യു കുഴല്‍നാടന്‍ ചട്ടം 50 പ്രകാരം അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയെങ്കിലും വിഷയം കോടതി സമാനമായ സ്ഥാപനത്തിന്‍റെ പരിഗണനയിലായതിനാല്‍ അവതരണാനുമതി നല്‍കാനാകില്ലെന്ന് പറഞ്ഞ് സ്‌പീക്കര്‍ നോട്ടീസ് തള്ളുകയായിരുന്നു. അന്ന് സ്‌പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അനന്നത്തെ സഭാ നടപടികള്‍ ബഹിഷ്‌കരിക്കുകയായിരുന്നു.

Last Updated : Feb 12, 2024, 5:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.