'ഡൽഹിയിൽ കാലുകുത്തണമെങ്കിൽ ബിജെപിയുടെ കേന്ദ്ര ഓഫീസിൽ അപേക്ഷ കൊടുത്തു പെർമിഷൻ വാങ്ങേണ്ടി വരും'; ബിജെപി സ്ഥാനാർഥിയെ തടഞ്ഞതിനെതിരെ ശോഭ സുരേന്ദ്രൻ - SOBHA SURENDRAN AGAINST CPM - SOBHA SURENDRAN AGAINST CPM
പൊന്നാനിയിലെ ബിജെപി സ്ഥാനാർഥി നിവേധിത സുബ്രഹ്മണ്യനെ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ശോഭ സുരേന്ദ്രൻ.


Published : Apr 5, 2024, 5:43 PM IST
ഹൈദരാബാദ് : കുറ്റിപ്പുറം കെഎംസിറ്റി ലോ കോളജില്‍ പൊന്നാനിയിലെ ബിജെപി സ്ഥാനാർഥി നിവേധിത സുബ്രഹ്മണ്യനെ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രൻ. പൊന്നാനിയിലെ ബിജെപി സ്ഥാനാർഥിയെ തടഞ്ഞ കുട്ടിപ്പട്ടാളത്തിന്‍റെ നേതാക്കൾക്ക് ഡൽഹിയിൽ കാലുകുത്തണമെങ്കിൽ ബിജെപിയുടെ കേന്ദ്ര ഓഫീസിൽ അപേക്ഷ കൊടുത്തു പെർമിഷൻ വാങ്ങേണ്ടി വരുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. വിഷയത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്.
എസ്‌എഫ്‌ഐയും എംഎസ്‌എഫും ചേർന്നാണ് സ്ഥാനാർഥിയെ തടഞ്ഞത്. സിപിഎം-ലീഗ് ഐക്യമാണ് പൊന്നാനിയിൽ കണ്ടത്. ഇന്ത്യയിലാണ് മലപ്പുറം ജില്ലയെന്നും അല്ലാതെ തിരിച്ചല്ല എന്നും ശോഭ സുരേന്ദ്രൻ തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂർണ രൂപം : 'പൊന്നാനിയിലെ ബിജെപി സ്ഥാനാർഥിയെ തടഞ്ഞ കുട്ടിപ്പട്ടാളത്തിന്‍റെ നേതാക്കൾക്ക് ഡൽഹിയിൽ കാലുകുത്തണമെങ്കിൽ ബിജെപിയുടെ കേന്ദ്ര ഓഫീസിൽ അപേക്ഷ കൊടുത്തു പെർമിഷൻ വാങ്ങേണ്ടി വരും. സിപിഎം ലീഗ് ഐക്യമാണ് പൊന്നാനിയിൽ കണ്ടത്. എസ്എഫ്ഐയും എംഎസ്എഫും ഒരുമിച്ചാണ് ബിജെപി സ്ഥാനാർഥിയെ തടഞ്ഞത്.
പണ്ട് നായനാരെ ബിജെപി ഒന്നുമല്ലാത്ത കാലത്ത് ഞങ്ങൾ കാലുകുത്തിച്ചിട്ടില്ല. ആ ചരിത്രമൊക്കെ ഒന്ന് മനസ്സിലാക്കിയാൽ നന്ന്. കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിക്കുന്ന സിപിഎം - ലീഗ് നേതാക്കൾ അതോർത്താൽ നന്ന്.
ഇതൊരു ജനാധിപത്യ രാജ്യമാണ്. വിദേശത്തു നിന്ന് വന്ന സോണിയ ഗാന്ധിക്ക് ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് ചോദിക്കാനും സ്വാതന്ത്ര്യം നൽകിയ നാടാണ്. ആ നാട്ടിൽ ഒരു കോളജിൽ വോട്ട് ചോദിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ, ആ ഫാസിസ്‌റ്റ് നിലപാട് തിരുത്താൻ നടപടി സ്വീകരിക്കാൻ കോളജ് മാനേജ്‌മെന്‍റ് തയ്യാറാകണമെന്ന് അടിവരയിട്ട് പറയുന്നു. അതാണ് എല്ലാവർക്കും നല്ലത്. ഇന്ത്യയിലാണ് മലപ്പുറം ജില്ലാ അല്ലാതെ തിരിച്ചല്ല'.