ETV Bharat / state

മുക്കുപണ്ടം പണയംവച്ച് പണം തട്ടി ; രണ്ടുപേർ അറസ്റ്റിൽ - MONEY STOLEN ACCUSED ARRESTED - MONEY STOLEN ACCUSED ARRESTED

മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

CALICUT NEWS  BALUSSERY POLICE  SIN WEST FINANCE INSTITUTION
പ്രതികളായ വി.ജെ മേരി ,എ.പി. സുബിൻ ദാസ് (ETV Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 3:21 PM IST

കോഴിക്കോട് : മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസില്‍ രണ്ടുപേരെ ബാലുശ്ശേരി പൊലീസ് പിടികൂടി. വാകയാട് പുറ്റിങ്ങലത്ത് എ.പി. സുബിൻ ദാസ് (25), എറണാകുളം വലിയ പറമ്പിൽ വാലുമ്മൽ റോഡ് മുണ്ടംവേലി വി.ജെ മേരി (30) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. നടുവണ്ണൂരിലെ സിൻ വെസ്‌റ്റ് ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇവർ മുക്കുവളകൾ പണയംവച്ചത്.

മുക്കുപണ്ടം പണയംവച്ച് 1,12,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. അതിനുശേഷം പലയിടത്തും ഇവർ യാത്ര ചെയ്‌തിരുന്നു. മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന മാഫിയ സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു.

എറണാകുളത്തുവച്ചാണ് ഇവരെ പിടികൂടിയത്. ബാലുശ്ശേരി പൊലീസ് ഇൻസ്‌പെക്‌ടർ വേണുഗോപാലാണ് കേസ് അന്വേഷിക്കുന്നത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ALSO READ: കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ഒരാൾ മരിച്ചു, ചികിത്സ തേടിയത് 178 പേരോളം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.