ETV Bharat / state

നോവായി അര്‍ജുന്‍, ജന്മനാട്ടിലേക്ക് ഒടുവിലെ മടക്കം; ആദരാഞ്ജലി അര്‍പ്പിച്ച് വഴിനീളെ ആയിരങ്ങള്‍ - Arjuns Body to Home Town - ARJUNS BODY TO HOME TOWN

എട്ട് മണിയോടെ മൃതദേഹം വീട്ടിലെത്തും. പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം.

SHIRUR LANDSLIDE VICTIM ARJUN  SHIRUR LANDSLIDE ARJUN FUNERAL  SHIRUR LANDSLIDE  ഷിരൂര്‍ മണ്ണിടിച്ചില്‍ അര്‍ജുന്‍
Ambulance With Arjun's Body (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 28, 2024, 7:08 AM IST

കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കോഴിക്കോട്ടേക്ക് കടന്നു. ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ല കലക്‌ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.

അര്‍ജുന്‍റെ മൃതദേഹം വീട്ടിലേക്ക് (ETV Bharat)

രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്‌കാര ചടങ്ങുകൾ. കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.

Also Read: അര്‍ജുന്‍ മിഷന്‍; നിര്‍ണായകമായത് 'ഐബോഡ് ഡ്രോണ്‍', ദൗത്യത്തെ കുറിച്ച് റിട്ട.മേജര്‍ ജനറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.