ETV Bharat / state

കെ കെ ശൈലജയ്‌ക്ക് ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്; 24 മണിക്കൂറിനകം വാർത്താ സമ്മേളനം വിളിച്ച് മാപ്പ് പറയണം - Shafi Parambil ABOUT CYBER ATTACK - SHAFI PARAMBIL ABOUT CYBER ATTACK

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് കെ കെ ശൈലജ തനിക്കെതിരെ ആരോപണമുന്നയിച്ചതെന്ന് ഷാഫി പറമ്പിൽ. 24 മണിക്കൂറിനകം മാപ്പ് പറയണമെന്നും ആവശ്യം.

SHAFI AGINST K K SHAILAJA  SHAFI PARAMBIL  കോഴിക്കോട്  LOK SABHA ELECTION 2024
കെ കെ ശൈലജയ്‌ക്ക് ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്
author img

By ETV Bharat Kerala Team

Published : Apr 22, 2024, 3:49 PM IST

കെ കെ ശൈലജയ്‌ക്ക് ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്

കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയുടെ 'അശ്ലീല പരാതി'യിൽ തിരിച്ചടിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ശൈലജയുടെ ആരോപണത്തിനെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസയച്ചു. 24 മണിക്കൂറിനകം വാർത്താ സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ആരോപണമുന്നയിച്ചതെന്നും, അശ്ലീല വീഡിയോ എവിടെ എന്ന ചോദ്യത്തിന് അങ്ങിനെ ഒരു വീഡിയോ പ്രചരിപ്പിച്ചു എന്ന് പറഞ്ഞിട്ടില്ലെന്നും ഫേയ്ക്ക് ഫോട്ടോ പ്രചരിപ്പിച്ചതിനാണ് കേസ് നൽകിയതെന്നും ശൈലജ പറഞ്ഞിരുന്നു. ഇത് ആയുധമാക്കിയാണ് ഷാഫിയുടെ നീക്കം. അതിനിടെ കെ കെ ശൈലജയുടെ പരാതിയിൽ കോഴിക്കോട് ഒരാൾക്കെതിരെ കൂടി കേസെടുത്തു.

കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസ്: കെ കെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. ഏപ്രിൽ 19 നാണ് ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് അംഗം ഹരീഷ് നന്ദനത്തിനെതിരെ കേസെടുത്തത്. ശൈലജയ്‌ക്കെതിരെ അപകീർത്തികരമായ പോസ്‌റ്റ് പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം. ഇയാളെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു.

വടകരയിൽ എൽഡിഎഫ് നൽകിയ സൈബർ ആക്രമണ പരാതിയിൽ പ്രതി ചേർക്കപ്പെടുന്ന ആദ്യ കോൺഗ്രസ് പ്രവർത്തകനാണ് ഹരീഷ്. ഇതോടെ കെകെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത ആകെ കേസുകളുടെ എണ്ണം അഞ്ച് ആയി. നേരത്തെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത കേസുകളിലെ പ്രതികൾ എല്ലാം മുസ്‌ലിം ലീഗ് പ്രവർത്തകരായിരുന്നു.

Also Read : കെ കെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്‌റ്റ്; കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയ്‌ക്കെതിരെ കേസെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.