കോട്ടയം: ചെറിയ കാര്യം പോലും പറയാന്‍ കഴിയുന്ന വലിയ മനുഷ്യനാണ് ഉമ്മന്‍ ചാണ്ടിയെന്ന് ഷാഫി പറമ്പിൽ എംപി. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഷാഫി ഓര്‍മ്മകള്‍ പങ്കുവെച്ചത്. രാഷ്‌ട്രീയ പ്രവര്‍ത്തന രംഗത്തേക്കിറങ്ങിയപ്പോള്‍ തന്നെ സജീവമായി വലിപ ചെറിപമില്ലാതെ ബന്ധപ്പെടുന്നത് അദ്ദേഹമാണെന്ന് ഷാഫി പറഞ്ഞു.
സംഘടനാ പ്രവര്‍ത്തനത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പിലും അദ്ദേഹമുണ്ടായിരുന്നത് ഞങ്ങള്‍ക്ക് കിട്ടിയ വലിയ നേട്ടമാണ്. അത്തരത്തില്‍ ഒരാള്‍ ഇല്ലാതായത് തീരാ നഷ്‌ടം. ഉമ്മന്‍ ചാണ്ടിയുടെ അഭാവം ഒരു വര്‍ഷം കൊണ്ടോ വരുന്ന വര്‍ഷങ്ങള്‍ കൊണ്ടോ തീരുന്നതല്ല. എന്ത് പ്രശ്‌നം വന്നാലും അത് പറയാന്‍ ഒരാളില്ല എന്ന നഷ്‌ടം അത് അവസാനം വരെ ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ALSO READ: ഉമ്മന്‍ചാണ്ടി സൗമ്യന്‍, പക്ഷേ സാധാരണക്കാരുടെ കാര്യത്തില്‍ നിലപാടില്‍ വിട്ടുവീഴ്‌ചയില്ല