വയനാട്: മുണ്ടക്കൈയിലും ചൂരമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവര്‍ക്കുള്ള തെരച്ചിൽ പുനരാരംഭിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ (ജൂലൈ 30) രാത്രി നിര്‍ത്തിവച്ച തെരച്ചില്‍ രാവിലെ 6.22 ഓടെയാണ് പുനരാരംഭിച്ചത്. നാല് സംഘങ്ങളായാണ് സൈന്യം തെരച്ചില്‍ നടത്തുന്നത്.
രക്ഷാദൗത്യത്തിനായി സ്ഥലത്ത് സൈന്യം താത്‌കാലിക പാലം നിര്‍മിച്ചിട്ടുണ്ട്. തെരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 150 സൈനികരാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
അപകടത്തില്‍ ഇതുവരെ മരിച്ചത് 151 പേരാണ്. നിരവധി പേര്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. അതേസമയം മരിച്ചവരുടെ പോസ്‌റ്റ്‌മോര്‍ട്ടം നടപടികളും പുരോഗമിക്കുന്നുണ്ട്. നിലവില്‍ 54 മൃതദേഹങ്ങളുടെ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. അതില്‍ 52 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ വിട്ടുനല്‍കി. അതേസമയം ഏതാനും മൃതദേഹങ്ങള്‍ ഇന്നലെ (ജൂലൈ 30) തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചിട്ടുണ്ട്.
Also Read: ഇനിയും എത്ര പേര്‍...?; രാത്രിയിലും തെരച്ചില്‍ തുടര്‍ന്ന് സൈന്യം