ഷിരൂർ (കർണാടക) : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ ഉള്ളവർക്ക് വേണ്ടി ഗംഗാവലി പുഴയിൽ ഡ്രെഡ്‌ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്ന് മൂന്നാം ദിവസം. ഡ്രെഡ്‌ജര്‍ കമ്പനി ഡൈവേഴ്‌സ് പുഴയിൽ കാമറയുമായി ഇറങ്ങി. അതേ സമയം മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ ഇന്ന് ഗംഗാവലി പുഴയിൽ ഇറങ്ങാനിരിക്കെ ഇറങ്ങരുതെന്ന് ഡ്രെഡ്‌ജർ കമ്പനി അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അർജുന്‍റെ ലോറി ഇന്ന് കണ്ടെത്താൻ കഴിയുമെന്നായിരുന്നു മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ പറഞ്ഞത്. എന്നാൽ കമ്പനിയുടെ ഈ നിലപാടിൽ മൽപെ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. ഇനി പ്രധാനപ്പെട്ട പോയിന്‍റുകൾ അടയാളപ്പെടുത്തിയ സ്ഥലത്ത് നിന്ന് 60 മീറ്റർ മാറി മറ്റുസ്ഥലങ്ങളിലായി മൽപെ ഇറങ്ങും.
സ്ഥലങ്ങളിൽ കാണാതായ അർജുൻ, ലോകേഷ്, ജഗന്നാഥ് എന്നിവരുടെ മൃതദേഹ അവശിഷ്‌ടങ്ങൾ ലഭിക്കുമോ എന്ന് പരിശോധിക്കാൻ പോകുകയാണെന്ന് മൽപെ പറഞ്ഞു. ഇന്നലെ മൽപെ നടത്തിയ പരിശോധനയിലാണ് ലോറിയുടെ ടയറും ലോഹഭാഗങ്ങളും മര കഷ്‌ണവും കണ്ടെത്തിയത്. എന്നാൽ കണ്ടെടുത്ത ലോഹഭാഗങ്ങൾ അർജുന്‍റെ ലോറിയുടേതല്ല എന്ന് അറിയിച്ചിട്ടുണ്ട്.