ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കു‌മെന്ന് എസ്‌ഡിപിഐ - SDPI supports UDF in Kerala

ബിജെപി സർക്കാരിനെതിരായ മതനിരപേക്ഷ കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസാണ് എന്നാണ് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

SDPI CONGRESS  LOKSABHA ELECTION 2024  SDPI SUPPORT IN KERALA  CONGRESS KERALA
SDPI Announces It's support to Congress led UDF in Kerala
author img

By ETV Bharat Kerala Team

Published : Apr 1, 2024, 10:41 PM IST

എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മാധ്യമങ്ങളോട്

എറണാകുളം : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിനെ പിന്തുണയ്ക്കു‌മെന്ന് എസ്.ഡി.പി.ഐ. കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നിലപാട് വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യത്തിൽ ബി ജെ പി സർക്കാരിനെതിരായ മതനിരപേക്ഷ കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസാണ്. കേരളത്തിൽ പരസ്‌പരം മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും പശ്ചിമ ബംഗാളിൽ ഒരുമിച്ചാണ് മത്സരിക്കുന്നത്. ഇത് ദേശീയ തലത്തിൽ ബി ജെ പി വിരുദ്ധ രാഷ്ട്രീയ ശക്തിപെടുന്നതിനെയാണ് വ്യക്തമാക്കുന്നത്.

ദേശീയ തലത്തിൽ പാർട്ടി മതനിരപേക്ഷ ചേരിയെ പിന്തുണക്കും. കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. ദേശീയ തലത്തിൽ പാർട്ടി പതിനെട്ട് സ്ഥലങ്ങളിൽ മത്സരിക്കുന്നുണ്ട്. കേരളത്തിൽ ഇപ്രാവശ്യം മത്സരിക്കുന്നില്ല. ഭരണഘടന താ‌ത്‌പര്യം സംരക്ഷിക്കുന്നതിന് പകരം, ഭരണകൂട താത്‌പര്യം മാത്രമാണ് വകവച്ച് നൽകുന്നത്. ജാതി സെൻസസ് നടത്തുമെന്ന കോൺഗ്രസിന്‍റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു എന്നും എസ്.ഡി.പി.ഐ നേതാക്കൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

Also Read: സഞ്ജയ് കൗളും യുഡിഎഫും തമ്മില്‍ പോരിന് കളമൊരുങ്ങുന്നു, തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങി യുഡിഎഫ് - UDF Against Sanjay Kaul

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.