ETV Bharat / state

വയനാട് സത്യന്‍ മൊകേരി ഇടതു സ്ഥാനാര്‍ത്ഥി

മണ്ഡലത്തിന് സുപരിചിതനായ സ്ഥാനാര്‍ത്ഥിയെന്ന് ബിനോയ് വിശ്വം. വയനാട്ടിലെ ജനങ്ങള്‍ പിന്തുണയ്ക്കുമെന്ന് സത്യന്‍ മൊകേരി.

author img

By ETV Bharat Kerala Team

Published : 2 hours ago

Other Keyword *  Enter here.. LATEST KERALA BYPOLL NEWS  CPI LEADER SATHYAN MOKERI WAYANAD  WAYANAD Loksabha BYPOLL ELECTION  LEFT CANDIDATE IN WAYANAD CPI
Sathyan Mokeri (ETV Bharat)

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സത്യന്‍ മൊകേരി മത്സരിക്കും. സിപിഐ നേതൃയോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സത്യന്‍ മൊകേരി പ്രിയങ്ക ഗാന്ധിക്കെതിരെ എല്‍ഡിഎഫിനായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമെന്ന് പ്രഖ്യാപിച്ചത്.

ശുഭാപ്‌തി വിശ്വാസത്തോട് കൂടിയാണ് മത്സരിക്കുന്നതെന്നും രാഷ്ട്രീയ മാറ്റങ്ങള്‍ വീക്ഷിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സത്യന്‍ മൊകേരി മാധ്യമങ്ങളോട് പ്രതികരിച്ചു. 'നേരത്തെ മത്സരിച്ചപ്പോഴുണ്ടായ അനുഭവം പിന്തുണയായുണ്ട്. കരുണാകരനും രാഹുല്‍ ഗാന്ധിയും പരാജയപ്പെട്ടിട്ടുണ്ട്. എല്ലാവരും പരാജയപ്പെടാം. പ്രിയങ്ക ഗാന്ധിയും പരാജയപ്പെടും. എല്‍ഡിഎഫ് രാഷ്ട്രീയവുമായി ജനങ്ങളെ സമീപിക്കുമെന്നും' സത്യന്‍ മൊകേരി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മണ്ഡലത്തിന് സുപരിചിതനായ സ്ഥാനാര്‍ത്ഥിയാണ് സത്യന്‍ മൊകേരിയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇന്ന് രാവിലെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലായിരുന്നു സത്യന്‍ മൊകേരിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. ഉച്ചയ്ക്ക് ശേഷം നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും ചര്‍ച്ച ചെയ്‌ത ശേഷമാണ് സംസ്ഥാന സെക്രട്ടറി തന്നെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചത്.

2014 ല്‍ 20,000 വോട്ടുകള്‍ക്കായിരുന്നു സത്യന്‍ മൊകേരി തോൽക്കുന്നത്. മൂന്നു തവണ എംഎല്‍എയായ സത്യന്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ഐ എസ് എഫിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ സത്യന്‍, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി, ദേശീയ കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ്, കോഴിക്കോട് ജില്ല പ്രസിഡന്‍റ്, ആള്‍ ഇന്ത്യ കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാദാപുരത്ത് നിന്നും 1987 മുതല്‍ 2001 വരെ ജനപ്രതിനിധിയായി നിയമസഭയിലെത്തിയ സത്യന്‍ മൊകേരിക്ക് മികച്ച യുവ പാര്‍ലമെന്‍റേറിയനുള്ള ശങ്കരനാരായണന്‍ തമ്പി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Also Read:ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പി വി അന്‍വർ മുതല്‍ പി പി ദിവ്യ വരെ നീളുന്ന വിവാദങ്ങൾ ആളിക്കത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.