ETV Bharat / state

'കേരളത്തില്‍ പോളിങ് സമാധാനപരം': മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Sanjay Kaul On Polling Day - SANJAY KAUL ON POLLING DAY

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ പുരോഗമിക്കുന്ന വോട്ടെടുപ്പിനെ കുറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍.

CHIEF ELECTORAL OFFICER KERALA  LOK SABHA ELECTION 2024  സഞ്ജയ് കൗള്‍  കേരള ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
SANJAY KAUL ON POLLING DAY
author img

By ETV Bharat Kerala Team

Published : Apr 26, 2024, 2:55 PM IST

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ സംസാരിക്കുന്നു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് സംസ്ഥാനത്ത് സമാധാനപരമായാണ് പുരോഗമിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍. കേരളത്തില്‍ ഒരിടത്ത് നിന്നും പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ ഏഴ് മണിയ്‌ക്ക് ആരംഭിച്ച പോളിങ് ഏഴ് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍.

അതേസമയം, വൈകുന്നേരം ആറ് മണിക്കാണ് പോളിങ് സമയം അവസാനിക്കുന്നത്. ഈ സമയത്തിന് മുൻപ് ബൂത്തുകളില്‍ എത്തുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കും. ഏഴ് മണിയോ എട്ട് മണിയോ ആയാലും ഇവര്‍ക്ക് വോട്ട് ചെയ്യാമെന്നും സഞ്ജയ് കൗള്‍ അറിയിച്ചു. കൂടാതെ, സംസ്ഥാനത്ത് കള്ളവോട്ട് ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : നല്ലൊരു നാളെയ്‌ക്കായി ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ച്‌, നീതി പുലര്‍ത്തി വോട്ടര്‍മാര്‍ - LOK SABHA ELECTION 2024 PROGRESS

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.