ETV Bharat / state

ഇത് റെക്കോഡ്; 2.50 ലക്ഷം പേർ ദർശനം നടത്തി, ശബരിമലയിൽ തുലാമാസ പൂജാകാലത്ത് മാത്രം ലഭിച്ചത് 5.31 കോടി രൂപ

തുലാമാസ പൂജാകാലത്ത് ശബരിമലയിൽ കാണിക്ക ഇനത്തിൽ മാത്രം ലഭിച്ചത് 5.31 കോടി രൂപ. 2.50 ലക്ഷത്തോലം പേരാണ് തുലാമാസപൂജാകാലത്ത് ദർശനം നടത്തിയത്

SABARIMALA NEWS  ശബരിമല തുലാമാസപൂജ  SABARIMALA TULAMASA PUJA  ശബരിമല കാണിക്ക
Sabarimala (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

പത്തനംതിട്ട : തുലാമാസ പൂജാകാലത്ത് ശബരിമലയിൽ റെക്കോഡ് കാണിക്ക വരവ്. 5.31 കോടി രൂപയാണ് പൂജകൾക്കായി നട തുറന്ന സമയത്ത് കാണിക്ക ഇനത്തിൽ മാത്രം ലഭിച്ചത്. മാസപൂജകൾക്കായി ശബരിമല നട തുറക്കുന്ന കാലയളവിൽ ലഭിച്ച ഏറ്റവും വലിയ കാണിക്കവരുമാനമാണ് ഇത്തവണത്തേത്. സാധാരണ മാസപൂജാ കാലയളവിൽ ലഭിക്കുന്ന കാണിക്ക വരുമാനത്തിൻ്റെ ഇരട്ടിയിലധികം തുകയാണ് ഇത്തവണ ലഭിച്ച 5 കോടി 31 ലക്ഷത്തി 89,890 രൂപ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുലാമാസ പൂജാ കാലയളവിൽ 2.50 ലക്ഷം പേർ ദർശനം നടത്തി. 65 ദേവസ്വം ജീവനക്കാർ രാവിലെ 9 മുതൽ ഉച്ചക്ക് 1 മണിവരെയും വൈകിട്ട് 5 മുതൽ രാത്രി ഒൻപത് വരെയും രണ്ട് ഷിഫ്റ്റുകളിലായി 6 ദിവസം കൊണ്ടാണ് കാണിക്ക എണ്ണി തിട്ടപ്പെടുത്തിയത്. തിരക്ക് ഏറിയ ദിവസങ്ങളിൽ ജീവനക്കാർ ഒന്നര മണിക്കൂർ അധികം ജോലി ചെയ്‌തിട്ടും മാസ പൂജ പൂർത്തിയാക്കി നട അടച്ച ദിവസം കാണിക്ക എണ്ണി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.

Also Read : ശബരിമല തീര്‍ഥാടനം: ന്യായവിലയില്‍ ഗുണമേന്മയുള്ള ഭക്ഷ്യസാധനങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.