ETV Bharat / state

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു; അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം - Running Car Caught Fire

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കത്തി നശിച്ചു. അബ്‌ദുൾ കരീമിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. അപകട കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

CAR BURN IN KOZHIKODE  FIRE FORCE  RUNNING CAR CAUGHT FIRE  SHORT CIRCUIT
Running Car Caught Fire And Was Destroyed
author img

By ETV Bharat Kerala Team

Published : Apr 3, 2024, 4:14 PM IST

കോഴിക്കോട്: നാഷണൽ ഹൈവേ 66 ൽ ഇടിമുഴിക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കാർ കത്തി നശിച്ചു. ഇന്നലെ (2-4-24) രാത്രി 12 മണിയോടെയാണ് കാറിന് തീപിടിച്ചത്. കൊട്ടപ്പുറം പുളിക്കൽ കരിയൻ തൊടി സ്വദേശിയായ അബ്‌ദുൾ കരീമിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കത്തി നശിച്ച കാർ.

ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ബോണറ്റിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ പെട്ടെന്ന് തന്നെ കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു. നിർത്തിയ ഉടൻ തന്നെ കാറിനുള്ളിൽ തീ പടർന്നു. ആദ്യഘട്ടത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല.

തുടർന്ന് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണയ്ക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് കാറിൽ തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം പന്തീരാങ്കാവിലും സമാനമായ രീതിയിൽ കാറിന് തീപിടിച്ചിരുന്നു. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫീസർ ഡബ്ലിയു സനൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ കെ ബൈജുരാജ്, എം മുഹമ്മദ് സാനിജ്, കെ പി നിജാസ്, പി അനൂപ്, ഹോം ഗാർഡ് എ അഭിലാഷ് തുടങ്ങിയവരാണ് തീ അണയ്‌ക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകിയത്.

കോഴിക്കോട് പുതിയ സ്‌റ്റാൻഡിനു സമീപം വൻ തീപിടിത്തം : കോഴിക്കോട് പുതിയ ബസ്‌ സ്‌റ്റാൻഡിനു സമീപം വൻ തീപിടിത്തം. മാർച്ച് 10 ന് രാത്രി പത്തരയോടു കൂടിയാണ് സംഭവം നടന്നത്. പുതിയ സ്‌റ്റാൻഡിനു സമീപത്തെ അമൃത ബാറിന് പിറകുവശത്താണ് തീപിടിത്തം ഉണ്ടായത്. ഈ ഭാഗത്ത് കൂട്ടിയിട്ടിരുന്ന വാഹനങ്ങളുടെ ഒഴിവാക്കിയ ടയറിനാണ് തീ പിടിച്ചത്.

തീപിടിത്തം ആദ്യം ശ്രദ്ധയിൽപ്പെട്ട തൊട്ടടുത്ത കച്ചവടക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഉടൻ തന്നെ തീ ആളിപ്പടരുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിമാടുക്കുന്ന്, മീഞ്ചന്ത, കോഴിക്കോട് ബീച്ച് തുടങ്ങിയ ഫയർ സ്‌റ്റേഷനുകളിൽ നിന്നും ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായതെന്ന് അധികൃതർ പറഞ്ഞു. അലക്ഷ്യമായി കൂട്ടിയിട്ട ടയറുകളിലും ഈ ഭാഗത്തുണ്ടായിരുന്ന മാലിന്യങ്ങളിലും ആണ് ആദ്യം തീ പിടിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ALSO READ : ചുട്ടുപൊള്ളി ഇടുക്കി; കാട്ടുതീ ഭീതിയില്‍ മലയോര മേഖല, ജാഗ്രതാ നിര്‍ദ്ദേശവുമായി അഗ്‌നിശമന സേന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.