ETV Bharat / state

മുല്ലപ്പെരിയാർ ഡാം:'സർക്കാർ ജനങ്ങൾക്കൊപ്പമുണ്ട്, ശുഭകരമായ കോടതി ഉത്തരവ് ഉടനുണ്ടാകും': റോഷി അഗസ്റ്റിൻ - Roshy Augustine ON MULLAPERIYAR DAM - ROSHY AUGUSTINE ON MULLAPERIYAR DAM

മുല്ലപ്പെരിയാർ ഡാം സുരക്ഷ സംബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകും. ഇടുക്കി കലക്‌ടറേറ്റില്‍ ഇന്ന് ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു.

മുല്ലപ്പെരിയാർ ഡാം സുരക്ഷാ വിഷയം  MULLAPERIYAR DAM  ROSHI AUGUSTINE  MULLAPERIYAR DAM SAFETY ISSUE
Meeting In Idukki Collectorate (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 12, 2024, 8:58 PM IST

മന്ത്രി റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് (ETV Bharat)

ഇടുക്കി: മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച സുരക്ഷ വിഷയത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കലക്‌ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നതാണ് കേരളത്തിൻ്റെ ആവശ്യം. ഇക്കാര്യത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത് സംബന്ധിച്ച് തമിഴ്‌നാടും കേരളവും തമ്മിൽ കേസ് നിലവിലുണ്ട്.

പരമോന്നത നീതിപീഠത്തിന്‍റെ ശുഭകരമായ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം തന്നെ ഇക്കാര്യം കോടതിക്ക് പുറത്ത് ചർച്ച ചെയ്‌ത് പരിഹരിക്കാനാവുമോ എന്നതും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഡാം മാനേജ്മെൻ്റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം. ഇതിനായി ഉദ്യോഗസ്ഥതല ഏകോപനം കൂടുതൽ ശക്തിപ്പെടുത്തും. സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകും. അനാവശ്യ ഭീതിപരത്തുന്ന വ്ലോഗർമാരെ നിയന്ത്രിക്കും. ആശങ്കപ്പെടണ്ട ഒരു കാര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.

സുരക്ഷ മുൻകരുതൽ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകാനും ജില്ല കലക്‌ടറെ യോഗം ചുമതലപ്പെടുത്തി. പഞ്ചായത്ത് തല ജാഗ്രത സമിതികൾ ഉടൻ വിളിച്ചു ചേർക്കും. വണ്ടിപ്പെരിയാറിൽ വാഴൂർ സോമൻ എംഎൽഎയുടെ അധ്യക്ഷതയിലാകും യോഗം ചേരുക. ഡാം സേഫ്റ്റി സമിതി യോഗങ്ങൾ കൃത്യസമയത്ത് ചേർന്ന് വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.

ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ വാഴൂർ സോമൻ, എ.രാജ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി ബിനു, ജില്ല കലക്‌ടർ വി.വിഘ്നേശ്വരി, ജില്ല പൊലീസ് മേധാവി ടി.കെ വിഷ്‌ണു പ്രദീപ്, എഡിഎം ബി.ജ്യോതി, മറ്റ് ജില്ലാതല വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Also Read: രണ്ടാമത്തെ വലിയ സുർക്കി അണക്കെട്ട്; തുംഗഭദ്ര മുന്നറിയിപ്പോ ദുഃസൂചനയോ? മുല്ലപ്പെരിയാറിൽ ആശങ്കയേറുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.