ETV Bharat / state

ഉപ്പളയിൽ ആളില്ലാത്ത വീട്ടിൽ മോഷണം: സ്വർണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും കവർന്നു - ROBBERY IN UPPALA

author img

By ETV Bharat Kerala Team

Published : Jun 25, 2024, 9:37 PM IST

ഉപ്പളയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. മോഷ്‌ടിച്ചത് 5 പവൻ സ്വർണവും ഒരു ലക്ഷം രൂപയും വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷ്‌ടാക്കൾ കൊണ്ടുപോയി.

UPPALA HOUSE THEFT CASE  ഉപ്പളയിൽ മോഷണം  ഉപ്പളയിൽ അടച്ചിട്ട വീട്ടിൽ മോഷണം  THEFT IN HOUSE IN UPPALA
Robbery In Uppala (ETV Bharat)
ഉപ്പളയിൽ ആളില്ലാത്ത വീട്ടിൽ മോഷണം (ETV Bharat)

കാസർകോട്: ഉപ്പളയിൽ ആളില്ലാത്ത വീട്ടിൽ കവര്‍ച്ച. അഞ്ച് പവൻ സ്വർണവും ഒരു ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും നഷ്‌ടപ്പെട്ടു. ഉപ്പള സ്വദേശി അബ്‌ദുള്ളയുടെ വീട്ടിലാണ് പൂട്ട് തകർത്ത് കവർച്ച നടന്നത്. നാലു ദിവസമായി വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഈ സമയത്താണ് മോഷണം നടന്നത്.

വീടിന്‍റെ അടുക്കള ഭാഗത്തെ ഗേറ്റ് തകര്‍ത്താണ് മോഷ്‌ടാക്കള്‍ അകത്തുകടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും നാല് ലക്ഷം രൂപ വില വരുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നഷ്‌ടമായിട്ടുണ്ട്.

പ്രവാസിയായ അബ്‌ദുള്ള നാട്ടില്‍ വ്യാപാരം തുടങ്ങുന്നതിന് ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് നഷ്‌ടപ്പെട്ടത്. വീട്ടിലെ സിസിടിവി ക്യാമറകള്‍ തുണികൊണ്ട് മൂടിയ നിലയിലാണ്. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും നഷ്‌ടമായിട്ടുണ്ട്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: കൊടുവള്ളിയിൽ വീട് കുത്തി തുറന്ന് മോഷണം ; 35 പവൻ കവർന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.