ETV Bharat / state

മണ്ണിടിച്ചിൽ ഭീതി: ഷിരൂരിലെ റോഡ് ഉടൻ തുറക്കില്ല - Road In Shirur Will Not Open Soon

author img

By ETV Bharat Kerala Team

Published : Jul 29, 2024, 9:21 AM IST

ഷിരൂരിൽ മണ്ണിടിച്ചിൽ ഭീതിയെ തുടർന്ന് റോഡ് ഉടൻ തുറക്കില്ലെന്ന് പൊലീസ്. മേഖലയിൽ മഴ തുടരുന്നതിനാൽ വെള്ളം കുത്തിയൊലിച്ചെത്തുന്നുണ്ടെന്ന് റിപ്പോർട്ട്.

LANDSLIDE FEAR IN SHIRUR  ARJUN  LATEST NEWS IN MALAYALAM  ഷിരൂരിലെ റോഡ് തുറക്കില്ല
Shirur (ETV Bharat)

ബെംഗളൂരു : മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ റോഡ് ഉടൻ തുറക്കില്ലെന്ന് പൊലീസ്. മേഖലയിൽ തുടരുന്ന മഴയിൽ കുന്നിൻ മുകളിൽ നിന്ന് ഇപ്പോഴും വെള്ളം കുത്തിയൊലിച്ചെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. മേഖലയിൽ മണ്ണിടിയുമെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് നടപടി.

അതേസമയം തൃശൂരിൽ നിന്നെത്തിച്ച ഡ്രഡ്‌ജർ ഗംഗാവലി പുഴയിൽ ഉപയോഗിക്കുന്നതിന് വെല്ലുവിളികളുണ്ടെന്നും സൂചന. പുഴയിലെ അടിയൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ഡ്രഡ്‌ജർ ഉപയോഗിക്കിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. ഒഴുക്ക് നാല് നോട്‌സ് കടന്നാൽ ഡ്രഡ്‌ജർ ഉപയോഗം അസാധ്യമെന്നാണ് ലഭിക്കുന്ന വിവരം.

Also Read: 'ഷിരൂരിൽ രക്ഷാപ്രവർത്തനം നിർത്തരുത്': കർണാടക മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍റെ കത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.