മാഡ്രിഡ്: ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിന് ഇക്കുറി ഏറെ സാധ്യത കല്‍പ്പിച്ചിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയൻ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍. എന്നാല്‍, പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ വോട്ടിങ്ങില്‍ രണ്ടാം സ്ഥാനത്താണ് വിനീഷ്യസിന് ഫിനിഷ് ചെയ്യാൻ സാധിച്ചത്. ഇതോടെ, ലോക ഫുട്‌ബോളിലെ പോയ വര്‍ഷത്തെ മികച്ച താരമായി റോഡ്രിയെ തെരഞ്ഞെടുക്കുകയായിരുന്നു.
പാരിസില്‍ നടന്ന ചടങ്ങിന് പിന്നാലെ തന്നെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ലഭിക്കാത്തതിലുള്ള തന്‍റെ നിരാശ വിനീഷ്യസ് പരസ്യമാക്കി. 'എനിക്ക് വേണമെങ്കില്‍ ഇനിയും ഒരു പത്ത് തവണ കൂടി ഞാൻ അത് തന്നെ ചെയ്യും, എന്നാല്‍ പോലും അവര്‍ അതിന് തയ്യാറായിരിക്കില്ല'- എന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലായിരുന്നു വിനീഷ്യസ് കുറിച്ചത്. വിനീഷ്യസിന്‍റെ പ്രതികരണത്തില്‍ സൈബര്‍ ലോകത്ത് ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.
Eu farei 10x se for preciso. Eles não estão preparados.
— Vini Jr. (@vinijr) October 28, 2024
അതിനിടെയാണ്, വിനീഷ്യസിന്‍റെ കുറിപ്പില്‍ വ്യാഖ്യാനവുമായി താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ തന്നെ രംഗത്തെത്തിയത്. ഫുട്‌ബോളിലെ വംശീയതക്കെതിരായി നിരന്തരം ശബ്ദം ഉയര്‍ത്തുന്ന വ്യക്തിയാണ് വിനീഷ്യസ്. വംശീയതയ്‌ക്കെതിരെ താൻ നടത്തിയ ഈ പോരാട്ടങ്ങള്‍ പുരസ്‌കാര പ്രഖ്യാപനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിനീഷ്യസ് വിശ്വസിക്കുന്നതായാണ് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്ത ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, വിനീഷ്യസിന് പിന്തുണയുമായി റയല്‍ മാഡ്രിഡ് ടീമും താരങ്ങളും ഫുട്‌ബോള്‍ ലോകത്തെ പ്രമുഖരും രംഗത്തുവരുന്നുണ്ട്. ബാലൻ ദ്യോര്‍ ഫലത്തെ കുറിച്ചുള്ള വിവരം അറിഞ്ഞതിന് പിന്നാലെ തന്നെ റയല്‍ മാഡ്രിഡ് പ്രതിനിധി സംഘം പാരിസിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു. അര്‍ഹിച്ച ബഹുമാനം ലഭിക്കാത്ത വേദികളിലേക്ക് റയല്‍ മാഡ്രിഡ് ക്ലബ് പോകില്ലെന്ന് പറഞ്ഞതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റയല്‍ മാഡ്രിഡ് താരങ്ങളായ എഡ്വാര്‍ഡോ കാമവിംഗയും ചൗമേനിയും സമൂഹ മാധ്യമങ്ങളിലൂടെ വിനീഷ്യസിന് തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. 'ഫുട്‌ബോള്‍ പൊളിറ്റിക്‌സ്, നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ, മറ്റൊന്ന് പറയാൻ ഒരു അവാര്‍ഡിനും സാധിക്കില്ല' എന്നായിരുന്നു കാമവിംഗയുടെ പ്രതികരണം. നിന്‍റെ നേട്ടങ്ങള്‍ എന്നും അവിടെ തന്നെയുണ്ടാകും. നീ പറയുന്ന കാര്യങ്ങള്‍ ഒന്നും കേള്‍ക്കാൻ അവര്‍ തയ്യാറല്ലെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്' എന്ന കുറിപ്പോടെ വിനീഷ്യസിന്‍റെ ചിത്രമാണ് ചൗമേനി എക്സില്‍ പോസ്റ്റ് ചെയ്‌തത്.
FOOTBALL POLITICS ❌
— Eduardo Camavinga (@Camavinga) October 28, 2024
My brother you are the best player in the world and no award can say otherwise. Love you my bro ❤️ pic.twitter.com/X3yAH1Sl0p
Nothing will take away what you’ve achieved my brother. We ALL know…
— Tchouameni Aurélien (@atchouameni) October 28, 2024
They are not ready for what you’re gonna deliver. Love 👑🤍@vinijr pic.twitter.com/N23EgMZjU6
പുരസ്‌കാര പ്രഖ്യാപനവുമായി ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ ബാലണ്‍ ദ്യോര്‍ സംഘാടകരായ ഫ്രാൻസ് ഫുട്‌ബോള്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
Also Read: റോഡ്രിയ്‌ക്ക് ബാലണ്‍ ദ്യോര്‍, വിനീഷ്യസിനെ തഴഞ്ഞത് വിവാദം; വനിത താരമായി ഐതന ബോണ്‍മറ്റി