ETV Bharat / bharat

മോദി മുന്നറിയിപ്പ് നല്‍കിയിട്ടും രക്ഷയില്ല; രാജ്യത്ത് വീണ്ടും ഡിജിറ്റല്‍ അറസ്‌റ്റ്, സ്‌ത്രീയില്‍ നിന്നും 14 ലക്ഷം രൂപ തട്ടി

മുംബൈയിലെ 67 കാരിയായ സ്‌ത്രീയാണ് ഇപ്പോള്‍ ഡിജിറ്റല്‍ അറസ്‌റ്റ് തട്ടിപ്പിന് ഇരയായത്

DIGITAL ARREST  PM MODI  MUMBAI WOMAN  CYBER CRIME
representative image (Etv Bharat)
author img

By PTI

Published : Oct 29, 2024, 10:39 AM IST

മുംബൈ: രാജ്യത്ത് തുടര്‍ച്ചയായി നടക്കുന്ന ഡിജിറ്റല്‍ അറസ്‌റ്റിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ വീണ്ടും തട്ടിപ്പ്. മുംബൈയിലെ 67 കാരിയായ സ്‌ത്രീയാണ് ഇപ്പോള്‍ ഡിജിറ്റല്‍ അറസ്‌റ്റ് തട്ടിപ്പിന് ഇരയായത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സ്‌ത്രീയെ ഭീഷണപ്പെടുത്തി 14 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തതായി പൊലീസ് അറിയിച്ചു.

പ്രതികൾ ഡൽഹി ടെലികോം ഡിപ്പാർട്ട്‌മെന്‍റ്, സൈബർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായി സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്ത്രീക്ക് പങ്കുണ്ടെന്നും കേസില്‍ നിന്നും ഒഴിവാക്കാൻ 14 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. നോർത്ത് റീജിയൻ സൈബർ പൊലീസ് സ്‌റ്റേഷനിൽ യുവതിയുടെ പരാതിയിൽ കേസെടുത്തു. ഇരയായ സ്‌ത്രീ തന്‍റെ സഹോദരി ഭർത്താവിനൊപ്പം മുംബൈയിലെ കാന്തിവാലി വെസ്‌റ്റിലാണ് താമസിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരാതി പ്രകാരം സെപ്‌തംബർ ഒന്നിന് ഡൽഹി ടെലികോം ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തി ഒരാളിൽ നിന്നും സ്‌ത്രീക്ക് ഫോണ്‍ കോൾ ലഭിച്ചു. ഡൽഹി സൈബർ ക്രൈംബ്രാഞ്ചിൽ സ്ത്രീക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നാണ് പ്രതി വ്യാജേന പറഞ്ഞത്. തുടർന്ന് സൈബർ ക്രൈംബ്രാഞ്ച് ഓഫിസർ രാകേഷ് കുമാർ എന്ന വ്യാജേന തന്‍റെ കൂട്ടാളിയുമായി സംസാരിക്കാൻ പ്രതി സ്ത്രീയെ പ്രേരിപ്പിച്ചു.

ഡൽഹി പൊലീസിന്‍റെ മൂന്ന് വ്യാജ കത്തുകൾ പ്രതികള്‍ കാണിക്കുകയും കള്ളപ്പണക്കേസില്‍ സ്ത്രീക്ക് പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്‌തു. 3 മുതല്‍ 5 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് ചെയ്‌തതെന്നും ഇതില്‍ നിന്നും ഒഴിവാക്കാൻ 14 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ ഡിജിറ്റല്‍ അറസ്‌റ്റ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

ഇര ബാങ്കിലെത്തി, തന്‍റെ സ്ഥിരനിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ ഉള്‍പ്പെടെ 14 ലക്ഷം രൂപയാണ് പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. പരിശോധിച്ച ശേഷം പണം തിരികെ നൽകാമെന്ന് പ്രതികള്‍ പറഞ്ഞെങ്കിലും പിന്നീട് താൻ വഞ്ചിക്കപ്പെട്ടെന്ന് സ്‌ത്രീ തിരിച്ചറിയുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ഡിജിറ്റല്‍ അറസ്‌റ്റിനെതിരെ മോദിയുടെ മുന്നറിയിപ്പ്, എങ്ങനെ സുരക്ഷിതരാകാം?

രാജ്യത്ത് തുടരെ തുടരെ നടക്കുന്ന ഡിജിറ്റല്‍ അറസ്‌റ്റിനെതിരെ ജാഗ്രത പാലിക്കണമെന്ന് രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു സർക്കാർ ഏജൻസിയും ആളുകളെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ലെന്ന് മോദി വ്യക്തമാക്കിയിരുന്നു. ഡിജിറ്റല്‍ അറസ്‌റ്റില്‍ നിന്ന് എങ്ങനെ സുരക്ഷിതരാകാമെന്ന് മോദി വിശദീകരിക്കുകയും ചെയ്‌തിരുന്നു.

ഡിജിറ്റല്‍ അറസ്‌റ്റുമായി ബന്ധപ്പെട്ട് വ്യാജ കോളുകള്‍ ലഭിച്ചാല്‍ അത് റെക്കോര്‍ഡ് ചെയ്യണം. ഇത്തരം വ്യാജ കോളുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ദേശീയ സൈബർ ഹെൽപ്പ് ലൈനിന്‍റെ 1930 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും, പൊലീസിനെ അറിയിക്കണമെന്നും cybercrime.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് തെളിവുകളടക്കം പരാതി നല്‍കണമെന്നും മോദി വ്യക്തമാക്കിയിരുന്നു.

Read Also: ഡിജിറ്റല്‍ അറസ്‌റ്റിനെ ഭയപ്പെടരുത്, ജാഗ്രത വേണം; തട്ടിപ്പില്‍ നിന്നും എങ്ങനെ സുരക്ഷിതരാകാമെന്ന് വിശദീകരിച്ച് മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.